കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ ആരോപണം; കേസ് അന്വേഷിക്കാന്‍ പുതിയ സംഘം
ടീം സോളാര്‍ ഉടമയായ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആര്‍ ഇട്ടിരിക്കുന്നത്.
കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടിക്കും കെ.സി വേണുഗോപാലിനുമെതിരായ ലൈംഗിക പീഡനക്കേസ് അന്വേഷിക്കാന്‍ പുതിയ സംഘം. ക്രൈംബ്രാഞ്ച് എസ്.പി അബ്ദുല്‍ കരീമിനാണ് അന്വേഷണ ചുമതല. 2012ല്‍ പീഡനം നടന്നുവെന്നാണ് എഫ്.എെ.ആര്‍.
സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ ലൈംഗിക പീഡന കേസുകള്‍ അന്വേഷിക്കാന്‍ ഡി.ജി.പി രാജേഷ് ദിവാന്‍റെ നേതൃത്വത്തില്‍ അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. ഈ സംഘത്തെ പുനസംഘടിപ്പിച്ച് പുതിയ കേസന്വേഷണത്തിന് നിയോഗിക്കാനാണ് പൊലീസ് തീരുമാനം. കൂടുതല്‍ സി.ഐമാരെയും എസ്.ഐമാരെയും സംഘത്തില്‍ ഉള്‍പ്പെടുത്തി. ഐ.ജി ദിനേന്ദ്ര കശ്യപ് മേല്‍നോട്ടം വഹിക്കും. പുരോഗതി റിപ്പോര്‍ട്ട് നല്‍കേണ്ടത് എ.ഡി.ജി.പി അനില്‍കാന്തിനാണ്.
ടീം സോളാര്‍ ഉടമയായ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആര്‍ ഇട്ടിരിക്കുന്നത്. 2012 ല്‍ ബിജുരാധാകൃഷ്ണനുമായുള്ള പ്രശ്നം സംസാരിക്കാന്‍ പോയപ്പോള്‍ ക്ലിഫ് ഹൌസില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് ഉമ്മന്‍ചാണ്ടിക്കെതിരായ ആരോപണം. 2012 ലെ ഹര്‍ത്താല്‍ ദിനത്തില്‍ കെ.സി വേണുഗോപാല്‍ റോസ് ഹൌസില്‍ വെച്ച് ബലാല്‍സംഗം ചെയ്തെന്നും എഫ്.ഐ.ആറിലുണ്ട്. എ.പി അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, ആര്യാടന്‍ മുഹമ്മദ്, ബശീറലി ശിഹാബ് തങ്ങള്‍ എന്നിവര്‍ക്കെതിരെയും പ്രത്യേകം പരാതി യുവതി നല്‍കിയെന്നാണ് സൂചന. ഇവര്‍ക്കിതിരെയും കേസ് രജിസ്റ്റര്‍ ചെയ്യുമെന്നാണ് വിവരം.
Adjust Story Font
16