Quantcast

ശബരിമല കയറാന്‍ ഇന്നും സ്ത്രീകള്‍; പ്രതിഷേധക്കാര്‍ മടക്കി അയച്ചു

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ശബരിമലയിലെത്തിയതെന്നും പ്രതിഷേധത്തെ കുറിച്ച് അറിഞ്ഞിരുന്നില്ലെന്നും

MediaOne Logo

Web Desk

  • Published:

    21 Oct 2018 8:07 AM GMT

ശബരിമല കയറാന്‍ ഇന്നും സ്ത്രീകള്‍; പ്രതിഷേധക്കാര്‍ മടക്കി അയച്ചു
X

ശബരിമല സ്ത്രീ പ്രവേശനത്തില്‍ പമ്പയില്‍ ഇന്നും പ്രതിഷേധം. ശബരിമല ദര്‍ശനത്തിനെത്തിയ രണ്ട് വനിതകളെ പ്രതിഷേധക്കാര്‍ തടഞ്ഞു. ആന്ധ്രപ്രദേശ് ഗുണ്ടൂര്‍ സ്വദേശികളായ ആദിശേഷന്‍, വാസന്തി എന്നിവരെയാണ് തടഞ്ഞത്. പൊലീസ് സംരക്ഷണയില്‍ ഇവരെ പമ്പയില്‍ തിരിച്ചെത്തിച്ചു.

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ശബരിമലയിലെത്തിയതെന്നും പ്രതിഷേധത്തെ കുറിച്ച് അറിഞ്ഞിരുന്നില്ലെന്നും ഇവര്‍ പറഞ്ഞു. കുടുംബത്തിലെ പുരുഷന്മാരും മുതിര്‍ന്ന സ്ത്രീകളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. കേരളത്തിലെ മറ്റ് തീര്‍ത്ഥാടനകേന്ദ്രങ്ങളും സന്ദര്‍ശിക്കുക എന്ന ലക്ഷ്യത്തിലാണ് ഇവര്‍ എത്തിയത്. ഇവര്‍ക്ക് 41ഉം 42 ഉം വയസ്സുണ്ടെന്നാണ് ലഭിക്കുന്ന സൂചന. ഭക്തരുടെ പ്രതിഷേധത്തെ തുടര്‍ന്ന് അവര്‍ തിരിച്ച് പോയി.

ആന്ധ്ര സ്വദേശിയായ ബാലമ്മയെയും പ്രതിഷേധക്കാര്‍ തടഞ്ഞു. പ്രായം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ബാലമ്മയെ ആംബുലന്‍സില്‍ പമ്പയിലേക്ക് കൊണ്ടുപോയി. നിലക്കലില്‍ നിരോധനാജ്ഞ ലംഘിക്കാന്‍ ശ്രമിച്ച ബി.ജെ.പി നേതാവ് പി.എം വേലായുധന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

TAGS :

Next Story