Quantcast

‘’വാട്സാപ്പില്‍ മാത്രം ജീവിച്ചാല്‍ പോര’’- ബൽറാമിനെ പരസ്യമായി വിമര്‍ശിച്ച് മുല്ലപ്പള്ളി

വിശ്വാസികളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നതായിരുന്നു നെഹ്റുവടക്കമുള്ളവരുടെ നിലപാടെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ.

MediaOne Logo

Web Desk

  • Published:

    21 Oct 2018 1:56 AM GMT

‘’വാട്സാപ്പില്‍ മാത്രം ജീവിച്ചാല്‍ പോര’’- ബൽറാമിനെ പരസ്യമായി വിമര്‍ശിച്ച് മുല്ലപ്പള്ളി
X

വിശ്വാസികളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നതായിരുന്നു നെഹ്റുവടക്കമുള്ളവരുടെ നിലപാടെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. വി.ടി ബൽറാമിനേക്കാളും പുരോഗമനവാദികളാണ് താന്‍ ഉള്‍പ്പെടെയുള്ളവരെന്നും പാലക്കാട്ട് കോൺഗ്രസ് നേതൃസംഗമത്തിൽ മുല്ലപ്പള്ളി പറഞ്ഞു. പ്രകടനം വാട്‌സ്ആപ്പിൽ മാത്രം പോരെന്നും നിയമസഭയിൽ മുഖ്യമന്ത്രിയെക്കൊണ്ട് കണക്ക് പറയിക്കുന്നതിലും വേണമെന്നും ബൽറാമിന്റെ പേര് പരാമർശിച്ച് മുല്ലപ്പള്ളി പറഞ്ഞു.

അമ്പലത്തിലോ പള്ളിയിലോ ഗുരുദ്വാരയിലോ പോവില്ലെങ്കിലും വിശ്വാസികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ താനുണ്ടാവുമെന്ന നെഹറുവിന്റെ നിലപാട് ചൂണ്ടിക്കാട്ടിയാണ് നേതൃയോഗത്തിൽ വി.ടി ബൽറാം എം.എൽ.എയെ മുല്ലപ്പള്ളി രാമചന്ദ്രൻ വിമർശിച്ചത്. താനടക്കമുള്ളവർ ബൽറാമിനേക്കാൾ വലിയ പുരോഗമന വാദികളാണെന്നും മുല്ലപ്പള്ളി പറഞ്ഞു. മുഖ്യമന്ത്രിയെക്കൊണ്ട് പണപ്പിരിവിന്റെ കണക്ക് പറയിപ്പിക്കേണ്ട അവസരത്തിൽ പ്രകടനം വാട്സ്ആപ്പിൽ മാത്രം പോരെന്നും മുല്ലപ്പള്ളി പറഞ്ഞു.

വേദിയിലുണ്ടായിരുന്ന ബൽറാമിന് നേരെ തിരിഞ്ഞും പേരെടുത്ത് പറഞ്ഞുമായിരുന്നു മുല്ലപ്പള്ളിയുടെ വിമർശനം. എം എൽ എ ആയതു കൊണ്ടാണ് ഇടക്കിടെ പേരു വിളിക്കുന്നതെന്നു പറഞ്ഞ് തന്റെ പ്രയോഗങ്ങൾ ലഘൂകരിച്ച് കാണിക്കാനും ഒരുവേള മുല്ലപ്പള്ളി ശ്രമിച്ചു.

TAGS :

Next Story