തൃശൂരില്‍ എ.ടി.എമ്മില്‍ കവര്‍ച്ച ശ്രമം
കമ്പി പാര ഉപയോഗിച്ച് എ.ടി.എം തകര്‍ത്തെങ്കിലും പണം നഷ്ടമായിട്ടില്ല.
തൃശൂരില്‍ എ.ടി.എമ്മില്‍ കവര്‍ച്ച ശ്രമം. കനറ ബാങ്കിന്റെ കിഴക്കും പാട്ടുകരയിലെ എ.ടി.എമ്മിലാണ് കവര്‍ച്ച ശ്രമം നടന്നത്. കമ്പി പാര ഉപയോഗിച്ച് എ.ടി.എം തകര്‍ത്തെങ്കിലും പണം നഷ്ടമായിട്ടില്ല.
കമ്പി പാര ഉപയോഗിച്ച് എ.ടി.എം തകര്‍ത്ത് മോഷണം നടത്താനായിരുന്നു ശ്രമമെന്ന് പൊലീസ് പറഞ്ഞു . സി.സി ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് ഭാഗികമായി മാത്രമെ പ്രവര്‍ത്തിക്കുന്നുള്ളു. ലഭ്യമായ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുകയാണ്. രണ്ടാഴ്ച മുന്‍പാണ് സംസ്ഥാനത്ത് രണ്ട് എ.ടി.എമ്മുകള്‍ തകര്‍ത്ത് 35 ലക്ഷത്തിധികം രൂപ കവര്‍ച്ച ചെയ്തത്. ഇതിന് പുറമെ സംഭവ ദിവസം തന്നെ രണ്ടിടത്ത് കവര്‍ച്ച ശ്രമവും നടന്നിരുന്നു.
കവര്‍ച്ച സംഘത്തെ ഇതുവരെ പിടികൂടാന്‍ പൊലീസിനായിട്ടില്ല. പ്രതികളെ പിടികൂടാനായി ഇതര സംസ്ഥാനങ്ങളിലെ നിരവധി സ്ഥലങ്ങളില്‍ അന്വേഷണ സംഘം തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. കവര്‍ച്ച സംഘം ഉപയോഗിച്ച വാഹനം ചാലക്കുടിയില്‍ പിന്നീട് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. കിഴക്കും പാട്ടുകരയിലെ മോഷണ ശ്രമവും നേരത്തെയുണ്ടായ എ.ടി.എം കവര്‍ച്ചയും തമ്മില്‍ സാമ്യമുണ്ടോയെന്നാണ് പൊലീസ് പ്രധാനമായും പരിശോധിക്കുന്നത്.
Adjust Story Font
16