Quantcast

കോഴിയിറച്ചിയുടെ വില കൂടുന്നു

മൊത്തവിപണിയില്‍ ഒരു കിലോ കോഴിയുടെ വില 125 രൂപയാണ്. ചിക്കന്‍സ്റ്റാളുകളിലെത്തുമ്പോള്‍ ഇത് 150 മുതല്‍ മുകളിലോട്ടാണ്. 

MediaOne Logo

Web Desk

  • Published:

    24 Oct 2018 1:41 AM GMT

കോഴിയിറച്ചിയുടെ വില കൂടുന്നു
X

സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില കൂടുന്നു. ഒരാഴ്ചക്കിടെ 45 രൂപയിലധികം വര്‍ദ്ധനവാണ് കോഴിയിറച്ചിക്കുണ്ടായത്. എന്നാല്‍ പലയിടത്തും പല വിലയാണ് ഈടാക്കുന്നത്. മൊത്തവിപണിയില്‍ ഒരു കിലോ കോഴിയുടെ വില 125 രൂപയാണ്. ചിക്കന്‍

സ്റ്റാളുകളിലെത്തുമ്പോള്‍ ഇത് 150 മുതല്‍ മുകളിലോട്ടാണ്. ഒരു കിലോ കോഴിയിറച്ചിക്ക് 200 മുതല്‍ 230 രൂപ വരെയായി വില. നേരത്തെ ഇത് 150 മുതല്‍ 160 രൂപ വരെയായിരുന്നു. ഉത്പാദനം കുറയുകയും ആവശ്യം കൂടുകയും ചെയ്തതാണ് വില വര്‍ദ്ധിക്കാനുള്ള കാരണം. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള കോഴിയുടെ വരവ് കുറഞ്ഞതിനൊപ്പം പ്രളയാനന്തരം സംസ്ഥാനത്തെ കോഴിഫാമുകള്‍ പൂര്‍വ്വ സ്ഥിതിയിലാകാത്തതും വില കൂടുന്നതിനിടയാക്കി. രണ്ടാഴ്ചക്കുള്ളില്‍ വില പൂര്‍വ്വ സ്ഥിതിയിലാകുമെന്നാണ് പ്രതീക്ഷയെന്ന് മൊത്തകച്ചവടക്കാര്‍ പറയുന്നു.

TAGS :

Next Story