Quantcast

സാലറി ചഞ്ചിൽ പങ്കെടുക്കാത്ത അധ്യാപകർക്ക് മന്ത്രിയുടെ ശകാരം

ലാഭം മാത്രം നോക്കി പ്രവർത്തിക്കുന്ന എയിഡഡ് കോളജുകളെ സർക്കാർ നിയന്ത്രിക്കുകയും ഗുണനിലവാരം ഉറപ്പു വരുത്തുകയും ചെയ്യും.

MediaOne Logo

Web Desk

  • Published:

    24 Oct 2018 8:44 AM GMT

സാലറി ചഞ്ചിൽ പങ്കെടുക്കാത്ത അധ്യാപകർക്ക് മന്ത്രിയുടെ ശകാരം
X

സാലറി ചലഞ്ചിൽ പങ്കെടുക്കാത്ത എയിഡഡ് കോളജ് അധ്യാപകരെ ശകാരിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ. ലാഭം മാത്രം നോക്കി പ്രവർത്തിക്കുന്ന എയിഡഡ് കോളജുകളെ സർക്കാർ നിയന്ത്രിക്കുകയും ഗുണനിലവാരം ഉറപ്പു വരുത്തുകയും ചെയ്യും. വിദ്യാർഥി രാഷ്ട്രീയം കോളജുകളിൽ അനുവദിക്കണമെന്നും കെ.ടി ജലീലീല്‍ ആവശ്യപ്പെട്ടു. എയിഡഡ് കോളജ് പ്രിൻസിപ്പൽമാരുടേയും മാനേജർമാരുടേയും യോഗത്തിലായിരുന്നു മന്ത്രിയുടെ പരാമർശങ്ങൾ.

താമസിച്ച് യോഗത്തിനെത്തുന്ന പ്രിൻസിപ്പൽമാരെ ശകാരിച്ച് തുടങ്ങിയ മന്ത്രി സാലറി ചലഞ്ചിൽ പങ്കെടുക്കാത്തവരുടെ ശമ്പളമെണ്ണിപ്പറഞ്ഞായിരുന്നു രൂക്ഷമായ പരാമർശമുണ്ടായത്. തന്റെ വിദ്യാഭ്യാസ കാലത്തെക്കുറിച്ച് പറഞ്ഞു കൊണ്ടായിരുന്നു കോളേജുകളിലെ വിദ്യർഥി രാഷ്ട്രീയ നിരോധനത്തെ മന്ത്രി എതിർത്തത്. ഇക്കാര്യത്തിലെ സർക്കാർ നിലപാട് വ്യക്തമാക്കുകയായിരുന്നു മന്ത്രി. ഇനി മുതൽ എയിഡഡ് കോളേജുകളിൽ സ്വാശ്രയ കോഴ്സുകൾ പാടില്ലെന്നും അങ്ങനെ തുടരുന്ന കോളേജുകൾ പതുക്കെ അതിൽ മാറ്റം വരുത്തമെന്നും മന്ത്രി ആവശ്യപ്പെട്ടു. അധ്യപകരുടെ ഗുണ നിലനിലവാരം അളക്കാൻ തീരുമാനിച്ചതായും മന്ത്രി യോഗത്തിൽ പറഞ്ഞു. ലാഭം മാത്രം കൊതിക്കുന്ന മാനേജ്മെന്റ് രീതിയാണ് ഉന്ന വിദ്യാഭ്യാസ മേഖലയുടെ ശാപമെന്നും മന്ത്രി തുറന്നടിച്ചു.

TAGS :

Next Story