‘എന്‍റെ കൊച്ചിന്‍റെ ജീവന്‍ തിരിച്ച് തരാന്‍ പറ്റുമോ’ മകളുടെ മരണത്തിന്‍റെ നോവില്‍ വൈകാരികമായി പ്രതിഷേധിച്ച് ഈ അമ്മ -വീഡിയോ കാണാം
ശരിയായ രീതിയില്‍ ഡോക്ടര്‍ ചികിത്സ നല്‍കാത്തതിനെത്തുടര്‍ന്നാണ് കുട്ടി മരണപ്പെട്ടതെന്നാണ് അമ്മയുടെയും ബന്ധുക്കളുടെയും ആരോപണം

വയറുവേദനയെത്തുടര്‍ന്ന് കോട്ടയം കുടമാളൂര്‍ കിംസ് ആശുപത്രിയില്‍ ചികിത്സ തേടിയ കുട്ടിയുടെ മരണത്തിന് കാരണമായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് അമ്മയുടെ വൈകാരിക പ്രതിഷേധം. ആര്‍പ്പുക്കര പനമ്പാലംകാവില്‍ പരേതനായ എ.വി ചാക്കോയുടെയും മറിയത്തിന്‍റെയും മകളായ എയ്ന്‍ അല്‍ഫോണ്‍സ് എന്ന എട്ട് വയസ്സ് കാരിയാണ് മരണപ്പെട്ടത്. ശരിയായ രീതിയില്‍ ഡോക്ടര്‍ ചികിത്സ നല്‍കാത്തതിനെത്തുടര്‍ന്നാണ് കുട്ടി മരണപ്പെട്ടതെന്നാണ് അമ്മയുടെയും ബന്ധുക്കളുടെയും ആരോപണം.
വര്‍ഷങ്ങളോളം കാത്തിരുന്ന് ലഭിച്ച കുട്ടിയാണെന്നും അവളുടെ ജീവന്‍ തിരിച്ച് തരാന്‍ നിനക്കാകുമോ എന്നും ഡോക്ടറോട് ചോദിച്ചായിരുന്നു അമ്മയുടെ വൈകാരിക പ്രതിഷേധം. മാലിയില്‍ നഴ്സായി ജോലി ചെയ്യുന്ന മറിയത്തിന്‍റെ ഭര്‍ത്താവ് രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മരണപ്പെട്ടിരുന്നു. അച്ഛന്‍ പോലുമില്ലാതെയാണ് താന്‍ തന്‍റെ പൊന്നുമോളെ വളര്‍ത്തുന്നതെന്നും ആ കുട്ടിയുടെ മരണകാരണം പോലും പറയാന്‍ നിനക്ക് സാധിക്കുന്നില്ലല്ലോ എന്ന് പറഞ്ഞ് ഡോക്ടര്‍ക്കെതിരെ മറിയം വൈകാരികമായി പ്രതിഷേധിച്ചു.
തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് എയ്നെയുമായി മാതാവ് കുടമാളൂര്‍ കിംസ് ആശുപത്രിയില്‍ എത്തിയത്. കടുത്ത വയറ് വേദന അനുഭവപ്പെട്ടിരുന്ന എയ്ന് ഗ്യാസ് ആണെന്ന് പറഞ്ഞ് തിരിച്ചയക്കുകയും പിന്നെയും വേദന മാറാതായപ്പോള്‍ വേദന സഹായി നല്‍കി നിര്‍ത്താന്‍ ശ്രമിക്കുകയും ഡോക്ടര്‍ ചെയ്യ്തു. കൃത്യമായി കുട്ടിയുടെ ശരീരഭാരം പോലും കണക്കിലാക്കാതെയാണ് കുട്ടിക്ക് ഡോക്ടര്‍ മരുന്ന് നല്‍കിയത്. എട്ട് മണിയോടെ കുട്ടി മരണപ്പെടുകയായിരുന്നു.
Adjust Story Font
16