Quantcast

ശ്രീ ചിത്രയിലെ സംവരണ നിയമനങ്ങള്‍ ഉടന്‍ നടത്തണമെന്ന് ദേശീയ പട്ടിക ജാതി കമ്മീന്‍ 

നിയമനത്തിലും സ്ഥാനക്കയറ്റത്തിലും സംവരണം പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് കമ്മീഷന്‍റെ തീരുമാനം.

MediaOne Logo

Web Desk

  • Published:

    25 Oct 2018 2:52 PM GMT

ശ്രീ ചിത്രയിലെ സംവരണ നിയമനങ്ങള്‍ ഉടന്‍ നടത്തണമെന്ന് ദേശീയ പട്ടിക ജാതി കമ്മീന്‍ 
X

ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ സംവരണ വിഭാഗങ്ങളുടെ ബാക് ലോഗ് നികത്തണമന്ന് ദേശീയ പട്ടികജാതി കമ്മീഷന്റെ നിര്‍ദേശം. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ നിയമനം, സ്ഥാനക്കയറ്റം എന്നിവ സംബന്ധിച്ച കണക്ക് സമര്‍പ്പിക്കാനും കമ്മീഷന്‍ നിര്‍ദേശിച്ചു.

ശ്രീ ചിത്ര ഗ്രൂപ്പ് എ നിയമനങ്ങളില്‍ സംവരണം പാലിക്കാത്തത് സംബന്ധിച്ച പരാതി പരിശോധിക്കുന്നതിനിടെ ആണ് ദേശീയ പട്ടികജാതി കമ്മീഷന്‍ ഗൌരവമായ ഇടപെടല്‍ നടത്തിയത്. ഈ മാസം 17 ന് ശ്രീ ചിത്ര ഡയറക്ടര്‍ ആശാ കിഷോറില്‍ നിന്ന് തെളിവെടുക്കാനായി ദേശീയ പട്ടികജാതി കമ്മീഷന്‍ തിരുവനന്തപുരത്ത് തെളിവെടുപ്പ് വെക്കുകയും ചെയ്തു. എന്നാല്‍ അന്ന് നേരിട്ട് ഹാജരാകാത്ത ഡയറക്ടര്‍ ആശാ കിഷോര്‍ പ്രതിനിധികളെയാണ് അയച്ചത്. ദേശീയ പട്ടികജാതി കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ എല്‍ മുരുകന്‍ ആവശ്യപ്പെട്ട വിശദീകരണം നല്‍കാന്‍ പ്രതിനിധികള്‍ക്ക് കഴിഞ്ഞതുമില്ല. ഈ സാഹചര്യത്തിലാണ് കടുത്ത നടപടിയിലേക്ക് കമ്മീഷന്‍ കടന്നത്.

കഴിഞ്ഞ അഞ്ചുവര്‍ഷത്തെ നിയമനകണക്കുകള്‍ ഹാജരാക്കാനും കമ്മീഷന്‍ ആവശ്യപ്പെട്ടു. നിയമനത്തിലും സ്ഥാനക്കയറ്റത്തിലും സംവരണം പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് കമ്മീഷന്‍റെ തീരുമാനം. ബാക് ലോഗ് ഉണ്ടെങ്കില്‍ 3 മാസത്തിനകം അത് നികത്തണമെന്നും കമ്മീഷന്‍ ശ്രീ ചിത്രക്കയച്ച് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നവംബര്‍ രണ്ടാം വാരം കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ശ്രീ ചിത്രയില്‍ എത്തും. അന്ന് ആവശ്യപ്പെട്ട് കണക്കുകളോടൊപ്പം ഡയറക്ടര്‍ ഉള്‍പ്പെടെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ ഹാജരാകണം. ശ്രീ ചിത്രയുടെ ചുമതലയുള്ള കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനോടും അന്നേ ദിവസം ഹാജരാകാന്‍ ആവശ്യപ്പെട്ടുണ്ട്.

മീഡിയവണാണ് ശ്രീ ചിത്ര സംവരണം അട്ടിമറിക്കുന്നുവെന്ന വാര്‍ത്ത് പുറത്തു കൊണ്ടുവന്നത്. സംവരണം നിരന്തരം അട്ടിമറിക്കപ്പെട്ടുവെന്ന് ആരോപണമാണ് ശ്രീ ചിത്രക്കെതിരെ ഉയര്‍ന്നിരുന്നത്. ദേശീയ പട്ടികജാതി പട്ടികവര്‍ഗ കമ്മീഷന്‍റെ ഇടപെടല്‍ ഈ ആരോപണത്തിന് ശക്തിപകരുന്നതാണ്.

TAGS :

Next Story