Quantcast

മലബാറിനായി പ്രഖ്യാപിച്ച ദേശീയ ദുരന്ത നിവാരണ കേന്ദ്രം നഷ്ടമാകുന്നു

കോഴിക്കോടിനായി യു.പി.എ സര്‍ക്കാര്‍ പ്രഖ്യാപിച്ച കേന്ദ്രം കൊച്ചിയിലേക്ക് മാറ്റാനുള്ള ആലോചനകളാണ് നടക്കുന്നത്.

MediaOne Logo

Web Desk

  • Published:

    25 Oct 2018 2:57 AM GMT

മലബാറിനായി പ്രഖ്യാപിച്ച ദേശീയ ദുരന്ത നിവാരണ കേന്ദ്രം നഷ്ടമാകുന്നു
X

മലബാറിനായി പ്രഖ്യാപിച്ച ദേശീയ ദുരന്ത നിവാരണ കേന്ദ്രം നഷ്ടമാകുന്നു. കോഴിക്കോടിനായി യു.പി.എ സര്‍ക്കാര്‍ പ്രഖ്യാപിച്ച കേന്ദ്രം കൊച്ചിയിലേക്ക് മാറ്റാനുള്ള ആലോചനകളാണ് നടക്കുന്നത്. മുല്ലപ്പള്ളി രാമചന്ദ്രന്‍ ആഭ്യന്തര സഹമന്ത്രിയായിരുന്ന കാലത്താണ് ദേശീയ ദുരന്ത നിവാരണ സേനയുടെ കേന്ദ്രം മലബാറില്‍ സ്ഥാപിക്കുമെന്ന പ്രഖ്യാപനം ഉണ്ടായത്. തുടര്‍ന്ന് കോഴിക്കോട് എരവട്ടൂരില്‍ സ്ഥലം കണ്ടെത്തിയെങ്കിലും ഇതുവരെ ഏറ്റെടുത്ത് കേന്ദ്രസര്‍ക്കാറിന് കൈമാറിയിട്ടില്ല. ഇതിനിടെയാണ് കേന്ദ്രം സ്ഥാപിക്കുന്നത് കൊച്ചിയിലാക്കാനുളള നീക്കം.

എന്‍.ഡി.ആര്‍.എഫ് യൂണിറ്റ് കോഴിക്കോട് തന്നെ സ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. നിലവില്‍ തമിഴ്നാട്ടിലെ ആര്‍ക്കോണത്താണ് ഏറ്റവും അടുത്ത് എന്‍.ഡി.ആര്‍.എഫ് കേന്ദ്രം ഉള്ളത്. പ്രളയകാലത്ത് വിവിധ സ്ഥലങ്ങളില്‍നിന്നായി എന്‍.ഡി.ആര്‍.എഫ് സംഘം സംസ്ഥാനത്ത് രക്ഷാപ്രവര്‍ത്തനെത്തിനെത്തിയിരുന്നു. കോഴിക്കോട്ടെ കേന്ദ്രം നിലനിര്‍ത്തി കൊച്ചിയില്‍ പുതിയ കേന്ദ്രം തുടങ്ങണമെന്നാണ് ഇപ്പോള്‍ ഉയരുന്ന ആവശ്യം.

TAGS :

Next Story