Quantcast

രൂക്ഷ വിമര്‍ശനം: സര്‍ക്കാര്‍ ഗാലറിക്ക് വേണ്ടി കളിക്കരുതെന്ന് ഹൈക്കോടതി

തെറ്റു ചെയ്യാത്തവരെ അറസ്റ്റ് ചെയ്താൽ വില നൽകേണ്ടി വരും. ശരിയായ ഭക്തർ മാത്രമാണോ ശബരിമലയിൽ എത്തിയത് എന്ന് അന്വേഷിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

MediaOne Logo

Web Desk

  • Published:

    26 Oct 2018 10:27 AM GMT

രൂക്ഷ വിമര്‍ശനം: സര്‍ക്കാര്‍ ഗാലറിക്ക് വേണ്ടി കളിക്കരുതെന്ന് ഹൈക്കോടതി
X

ശബരിമല അക്രമ സംഭവങ്ങളിൽ സംസ്ഥാനത്തു നടക്കുന്ന പൊലീസ് അറസ്റ്റ് നിയമവിരുദ്ധം എന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹരജിയിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശം. സർക്കാർ ഗാലറികൾക് വേണ്ടി കളിക്കരുതെന്ന് എന്ന് ഹൈക്കോടതി വിമര്‍ശിച്ചു.

അക്രമ സംഭവങ്ങളിലെ പങ്കാളിത്തം ഉറപ്പിച്ചാൽ മാത്രമേ അറസ്റ്റ് പാടുള്ളു. തെറ്റു ചെയ്യാത്തവരെ അറസ്റ്റ് ചെയ്താൽ വില നൽകേണ്ടി വരും. ശരിയായ ഭക്തർ മാത്രമാണോ ശബരിമലയിൽ എത്തിയത് എന്ന് അന്വേഷിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഹിന്ദുക്കളെ മാത്രമേ ദേവസ്വം കമ്മീഷണർ ആയി നിയമിക്കാവൂ എന്നും ഹൈക്കോടതി വ്യക്തമാക്കി. അഹിന്ദുക്കളെ ദേവസ്വം കമ്മീഷണർ ആയി നിയമിക്കാമെന്ന സർക്കാർ തീരുമാനത്തിന് എതിരെ സമർപ്പിച്ച ഹരജിയിലാണ് കോടതി നിർദേശം. ഹിന്ദുക്കളെ മാത്രമേ നിയമിക്കൂവെന്ന് സർക്കാർ സത്യവാങ്‌മൂലം കോടതി അംഗീകരിച്ചു. പത്തനംതിട്ട സ്വദേശികളായ സുരേഷ് കുമാർ, അനോജ് കുമാർ എന്നിവരാണ് ഹരജി നല്‍കിയത്.

TAGS :

Next Story