Quantcast

ഒരു ഗ്ലാസ് നാരങ്ങാവെള്ളത്തിന് 115 രൂപ: യുവാവിന്റെ കുറിപ്പ് ചര്‍ച്ചയാകുന്നു

അല്ല കോയ, ശരിക്കും ഒരു ജിഞ്ചർ ലൈമിന് 115 രൂപായൊക്കെ വിലയുണ്ടോ..??🤔🤔

MediaOne Logo

Web Desk

  • Published:

    26 Oct 2018 3:31 AM GMT

ഒരു ഗ്ലാസ് നാരങ്ങാവെള്ളത്തിന് 115 രൂപ: യുവാവിന്റെ കുറിപ്പ് ചര്‍ച്ചയാകുന്നു
X

പുറത്തിറങ്ങിയാല്‍ ദാഹം തോന്നിയാല്‍ കയ്യില്‍ കാശില്ലെങ്കില്‍, എല്ലാവരും കഴിക്കുന്നത് നാരങ്ങാ ജ്യൂസ് ആണ്. നാരങ്ങാജ്യൂസിന് മറ്റ് ജ്യൂസുകളെ അപേക്ഷിച്ച് വില അത്രയില്ലെന്ന് മാത്രമല്ല, ഒറ്റ വലിക്കങ്ങ് കുടിച്ചാല്‍ ദാഹശമനവും ഉറപ്പ്.

തിരുവനന്തപുരത്ത് വഴുതക്കാടുള്ള 'ചെറീസ് ആന്‍ഡ് ബെറീസ്' എന്ന റെസ്‌റ്റോറന്റില്‍ നിന്നും നാരങ്ങാവെള്ളം വാങ്ങിയതിന് ലഭിച്ച ബില്ല് സഹിതമാണ് അബ്ദുള്‍ അലീഫ് എന്നയാള്‍ ഫേസ്ബുക്കില്‍ തന്റെ അനുഭവം പോസ്റ്റ് ചെയ്തിരിക്കുന്നത്. അല്പം തിരക്കിലായിരുന്നതിനാലും മെനുവും വിലയും നോക്കാതെ കുടിച്ചതിനാലും ഒന്നും പറയാനും പറ്റിയില്ലായെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിലെഴുതി. വില കേട്ടുള്ള ഷോക്ക് തീരാന്‍ പുറത്തിറങ്ങി മറ്റൊരിടത്ത് നിന്നും 12 രൂപ നല്‍കി ഒരു നാരങ്ങാ വെള്ളം കൂടി കുടിച്ചപ്പോഴാണ് ആശ്വാസമായതെന്നും ഇദ്ദേഹം പോസ്റ്റില്‍ പറയുന്നു.

യുവാവിന്റെ കുറിപ്പ് വായിക്കാം:

‘’ഇന്നൊരു എട്ടിന്റെ പണി നാരങ്ങാവെള്ളത്തിൽ കിട്ടിയെന്ന് പറഞ്ഞാൽ മതിയല്ലോ..! അത്ര മഹത്തരം എന്നൊന്നും പറയാനാവാത്ത അകത്തളം, കൊണ്ട് വന്നു സെർവ് ചെയ്ത ഗ്ളാസ്സിനു പോലും മിനിമത്തിൽ കവിഞ്ഞ അഴകൊന്നുമില്ല.. അല്പം ഇഞ്ചിനീര് ചേർത്ത സാധാ നാരങ്ങാ (സോഡാ നഹീ..ഒൺലി വെള്ളം.. പിന്നെ മിന്റ് ബില്ലിലെയുള്ളൂ ആ ഐറ്റം ഇല്ലന്ന് ആദ്യമേ പറഞ്ഞിരുന്നു) ജ്യൂസിനൊക്കെ തിരുവനന്തപുരം നഗരത്തിൽ ഇപ്പോൾ 115 രൂപയായിരിക്കുന്നു എന്നറിയുന്നതിൽ സന്തോഷം. അല്പം തിരക്കിലായിരുന്നതിനാലും മെനുവും വിലയും നോക്കാതെ കുടിച്ചതിനാലും ഒന്നും പറയാനും പറ്റിയില്ല..!

പിന്നെ നേരെ ഒരു സാദാ സീദാ ജ്യൂസ് പാർലറിൽ പോയി 12 രൂപയുടെ അതേ തരം നാരങ്ങാ വെള്ളം കുടിച്ചപ്പോഴാണ് ഇത്തിരിയെങ്കിലും സമാധാനമായത്..!!

അല്ല കോയ, ശരിക്കും ഒരു ജിഞ്ചർ ലൈമിന് 115 രൂപായൊക്കെ വിലയുണ്ടോ..??🤔🤔’’

ഇന്നൊരു എട്ടിന്റെ പണി നാരങ്ങാവെള്ളത്തിൽ കിട്ടിയെന്ന് പറഞ്ഞാൽ മതിയല്ലോ..! അത്ര മഹത്തരം എന്നൊന്നും പറയാനാവാത്ത അകത്തളം,...

Posted by Abdul Aleef on Wednesday, October 24, 2018
TAGS :

Next Story