Quantcast

വിവാദ പരാമര്‍ശം; രാഹുല്‍ ഈശ്വറിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു 

യുവതികള്‍ സന്നിധാനത്ത് പ്രവേശിക്കുകയാണെങ്കില്‍ കൈ മുറിച്ച് രക്തം വീഴ്‍ത്തി ശബരിമല നടയടപ്പിക്കാന്‍ തയ്യാറായി 20 അംഗസംഘം ഉണ്ടായിരുന്നതായി രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നു

MediaOne Logo

Web Desk

  • Published:

    27 Oct 2018 2:55 AM GMT

വിവാദ പരാമര്‍ശം; രാഹുല്‍ ഈശ്വറിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു 
X

യുവതികള്‍ പ്രവേശിച്ചാല്‍ കൈമുറിച്ച് രക്തം വീഴ്ത്തി സന്നിധാനം അശുദ്ധമാക്കി ശബരിമല നടയടപ്പിക്കാന്‍ 20 അംഗസംഘം നിലയുറപ്പിച്ചിരുന്നുവെന്ന വിവാദ പരാമര്‍ശത്തില്‍ രാഹുല്‍ ഈശ്വറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. തിരുവനന്തപുരം സ്വദേശി പ്രമോദ് ഡി.ജി.പിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് അയ്യപ്പധര്‍മ്മസേന നേതാവു കൂടിയായ രാഹുലിനെതിരെ കേസെടുത്തത്. മതസ്പര്‍ധ വളര്‍ത്തി കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്ന കുറ്റം ചുമത്തി 153-എ വകുപ്പ് പ്രകാരമാണ് കേസ്.

എറണാകുളം പ്രസ്ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് യുവതികള്‍ സന്നിധാനത്ത് പ്രവേശിക്കുകയാണെങ്കില്‍ കൈ മുറിച്ച് രക്തം വീഴ്‍ത്തി ശബരിമല നടയടപ്പിക്കാന്‍ തയ്യാറായി 20 അംഗസംഘം ഉണ്ടായിരുന്നതായി രാഹുല്‍ ഈശ്വര്‍ പറഞ്ഞത്. സര്‍ക്കാരിന് മാത്രമല്ല തങ്ങള്‍ക്കും പ്ലാന്‍ ബിയും സിയും ഉണ്ടെന്ന് രാഹുല്‍ പറഞ്ഞിരുന്നു. ഇത് സന്നിധാനത്ത് കലാപമുണ്ടാക്കാനുള്ള മനഃപൂര്‍വ്വമായ ശ്രമമാണെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം സ്വദേശി പ്രമോദ് ആണ് ഡി.ജി.പിക്ക് പരാതി നല്‍കിയത്.

രാഹുല്‍ ഈശ്വറിന്റെ പരാമര്‍ശത്തിനെതിരെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉള്‍പ്പടെയുള്ളവര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. പരാമർശം വിവാദമായതോടെ നിലപാടിൽ നിന്ന് രാഹുൽ ഈശ്വർ പിന്നീട് പിൻമാറിയിരുന്നു.

എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറിയ പരാതിയിന്‍മേല്‍ വൈകീട്ടോടെയാണ് രാഹുല്‍ ഈശ്വറിനെതിരെ കേസ് എടുത്തത്. മതസ്പര്‍ദ്ധ വളര്‍ത്തി കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്ന കുറ്റമാണ് രാഹുലിന്‍ മേല്‍ ചുമത്തിയിട്ടുള്ളത്. 153-എ വകുപ്പ് പ്രകാരം എടുത്ത കേസില്‍ കോടതിയില്‍ നിന്ന് മാത്രമേ ജാമ്യം ലഭിക്കുകയുള്ളൂ. രാഹുല്‍ ഈശ്വറിന്‍റെ അറസ്റ്റ് അടക്കമുള്ള കാര്യങ്ങളില്‍ പിന്നീട് തീരുമാനമെടുക്കുമെന്നാണ് പൊലീസ് പറയുന്നത്.

TAGS :

Next Story