നെടുമ്പാശേരി കള്ളനോട്ട് കേസ്: ആബിദിന് പത്തു വര്‍ഷം തടവ്
2013 ജനുവരി 26നാണ് നെടുമ്പാശേരി വിമാനത്താവളം വഴി 9.75 ലക്ഷം രൂപയുടെ കള്ളനോട്ട് കടത്തുന്നതിനിടെ ആബിദ് ചുള്ളിക്കിളവൻ പിടിയിലായത്.
നെടുമ്പാശേരി കള്ളനോട്ട് കേസിലെ ഒന്നാം പ്രതി ആബിദ് ചുള്ളിക്കിളവന് പത്ത് വർഷം കഠിന തടവ്. കൊച്ചി എൻ.ഐ.എ കോടതിയാണ് ശിക്ഷ വിധിച്ചത്. 75,000 രൂപ പിഴയടക്കാനും കോടതി ഉത്തരവിട്ടു.
IPC 489 ബി വകുപ്പ് പ്രകാരം 10 വർഷം തടവും സി വകുപ്പ് പ്രകാരം അഞ്ചു വർഷവും തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. തടവ് ശിക്ഷ ഒന്നിച്ചു പത്തു വർഷം അനുഭവിച്ചാൽ മതിയെന്ന് കോടതി വ്യക്തമാക്കി. 2013 ജനുവരി 26നാണ് നെടുമ്പാശേരി വിമാനത്താവളം വഴി 9.75 ലക്ഷം രൂപയുടെ കള്ളനോട്ട് കടത്തുന്നതിനിടെ ആബിദ് ചുള്ളിക്കിളവൻ പിടിയിലായത്. കേസിലെ മറ്റു മൂന്നു പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതേ വിട്ടിരുന്നു.
കേസിൽ യു.എ.പി.എ ചുമത്തി 2015 ലാണ് കുറ്റപത്രം നൽകിയത്. 2018 ഏപ്രിലിൽ ഹൈക്കോടതി കേസിൽ യു.എ.പി.എ ചുമത്തിയത് ഒഴിവാക്കി. മൊത്തം 6 പേരാണ് കേസിൽ പ്രതികളായത്. രണ്ടാം പ്രതി മുഹമ്മദ് ഹനീഫ, മൂന്നാം പ്രതി അബ്ദുസ്സലാം, നാലാം പ്രതി ആന്‍റണി ദാസ് എന്നിവരെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി ഇന്നലെ വെറുതെ വിട്ടിരുന്നു. കേസിലെ അഞ്ചാം പ്രതിയാണ് ദാവൂദ് ഇബ്രാഹിമിന്‍റെ കൂട്ടാളി അഫ്ത്താബ് ബട്കി. ബട്കിയെ അറസ്റ്റ് ചെയ്യാനാവാത്തതിനാൽ ഇയാളുടെ വിചാരണ നടന്നിട്ടില്ല. ആറാം പ്രതി കുഞ്ഞുമുഹമ്മദ് നേരത്തെ കേസിൽ മാപ്പു സാക്ഷിയായിരുന്നു.
Adjust Story Font
16