നാമജപയാത്രയില്‍ പങ്കെടുത്ത വനിതകളെ അറസ്റ്റ് ചെയ്യില്ല: ശബരിമല സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത് 2825 പേര്‍
1600 ഓളം പേരെ സ്റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയച്ചിട്ടുണ്ട്. പൊലീസിനെ ആക്രമിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, കലാപശ്രമം നടത്തില്‍ എന്നീ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിവരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
ശബരിമലയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട അറസ്റ്റു ചെയ്തവരുടെ എണ്ണം 2825 ആയി. 495 കേസുകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തു. നാമജപയാത്രയിലും പ്രാര്‍ഥനാ ജാഥകളിലും പങ്കെടുത്ത വനിതകളെ അറസ്റ്റ് ചെയ്യേണ്ടെന്ന് ഡിജിപി പൊലീസിന് നിര്‍ദേശം നല്‍കി.
ശബരിമലയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട പൊലീസ് നടപടികള്‍ തുടരുകയാണ്. ഇന്നലെ ഉച്ചക്ക് ശേഷം മാത്രം 764 പേരെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പിടികൂടി. ഇതോടെ ശബരിമലയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 2825 ആയി. ഇതില്‍ 1600 ഓളം പേരെ സ്റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയച്ചിട്ടുണ്ട്. പൊലീസിനെ ആക്രമിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, കലാപശ്രമം നടത്തില്‍ എന്നീ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിവരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
നാമജപ യാത്രയിലും പ്രാര്‍ഥനാ ജാഥകളിലും പങ്കെടുത്ത സ്ത്രീകളെ അറസ്റ്റ് ചെയ്യേണ്ടെന്ന നിര്‍ദേശം ഡി.ജി.പി പൊലീസിന് നല്‍കിയിട്ടുണ്ട്. അക്രമത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ക്കെതിരെ മാത്രം ജാമ്യമില്ലാ വകുപ്പ് ചുമത്തിയാല്‍ മതിയെന്നും ഡി.ജി.പി നിര്‍ദേശിച്ചു. പൊലീസ് നടപടിക്കെതിരെ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് ഡി.ജി.പിയുടെ ഈ നീക്കം. അക്രമവുമായി നേരിട്ട ബന്ധമുള്ളവര്‍ക്കെതിരായ നടപടി തുടരാന്‍ തന്നെയാണ് പൊലീസ് തീരുമാനം.
Adjust Story Font
16