അമിത് ഷാ കേരളത്തില്‍ കുറേ തവണ വന്നാല്‍ ഞങ്ങളുടെ പണി കുറയുമെന്ന് മുഖ്യമന്ത്രി
രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ അധ്യക്ഷന്‍ പറയുന്ന കാര്യങ്ങള്‍ വസ്തുതാപരമാകണം. കേരളത്തില്‍ വന്നാല്‍ എന്താണ് പറയുന്നതെന്ന് അദ്ദേഹത്തിനു തന്നെ അറിയില്ല
ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായുടെ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ അധ്യക്ഷന്‍ പറയുന്ന കാര്യങ്ങള്‍ വസ്തുതാപരമാകണം. കേരളത്തില്‍ വന്നാല്‍ എന്താണ് പറയുന്നതെന്ന് അദ്ദേഹത്തിനു തന്നെ അറിയില്ല. അമിത് ഷായെ ബി.ജെ.പി കുറേ തവണ കേരളത്തില്‍ കൊണ്ടുവന്നാല്‍ ഞങ്ങളുടെ പണി കുറയുമെന്നും മുഖ്യമന്ത്രി.
സുപ്രീം കോടതിവിധി അനുസരിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. സുപ്രീം കോടതി വിധിക്കനുസരിച്ചുള്ള കാര്യങ്ങളാണ് നടപ്പാക്കുന്നത്. ബി.ജെ.പി കുപ്രചരണം നടത്തുന്നു. സാധാരണഗതിയില്‍ അല്പന്മാര്ക്ക് മറുപടി പറയേണ്ടതില്ല. ഇതെല്ലാം വലിയ കാര്യമാണെന്ന് കരുതുന്നവര്‍ അമിത് ഷാക്ക് പിന്നില്‍ അണി നിരക്കുന്നുണ്ട്. അവര്‍ക്ക് മനസിലാവാനാണ് പറയുന്നതെന്നും പിണറായി വിജയന്.
Next Story
Adjust Story Font
16