Quantcast

രാഹുല്‍ ഈശ്വറിനെ തള്ളി തന്ത്രി കുടുംബം

ആചാര അനുഷ്ഠാനങ്ങളുടെ കാര്യത്തില്‍ രാഹുലിന് ശബരിമലയുമായോ തന്ത്രികുടുംബവുമായോ യാതൊരു ബന്ധവുമില്ല. രാഹുലിന് പിന്‍തുടര്‍ച്ചാവകാശമില്ല.

MediaOne Logo

Web Desk

  • Published:

    28 Oct 2018 1:43 PM GMT

രാഹുല്‍ ഈശ്വറിനെ തള്ളി തന്ത്രി കുടുംബം
X

ശബരിമല വിഷയത്തില്‍ രാഹുല്‍ ഈശ്വറിനെ തള്ളി തന്ത്രി കുടുംബം. ആചാര അനുഷ്ഠാനങ്ങളുടെ കാര്യത്തില്‍ രാഹുലിന് ശബരിമലയുമായോ തന്ത്രികുടുംബവുമായോ യാതൊരു ബന്ധവുമില്ല. രാഹുലിന് പിന്‍തുടര്‍ച്ചാവകാശമില്ല. വിശ്വാസത്തിലും അനുഷ്ഠാനത്തിലും ഉറച്ചുനില്‍ക്കുമെന്നും തന്ത്രി കുടുംബം വ്യക്തമാക്കി.

തന്ത്രികുടുംബത്തിന്‍റെ വാര്‍ത്താക്കുറിപ്പില്‍ നിന്ന്

തന്ത്രിസമൂഹം വിശ്വാസത്തിലും അനുഷ്ഠാനത്തിലും ഉറച്ചു നില്‍കും. വിശ്വാസത്തിന്റെ പേരില്‍ സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും ഉണ്ടാക്കുകയല്ല വേണ്ടത്. വിശ്വാസത്തേയും അനുഷ്ഠാനങ്ങളേയും സംരക്ഷിക്കാനുളള ബാധൃതയില്‍ നിന്നും താഴമണ്‍ കുടുംബവും തന്ത്രിമാരും ഒഴിഞ്ഞു മാറില്ല രാഹുല്‍ ഈശ്വറിന്റേതായി വരുന്ന വാര്‍ത്തകളും സമീപനങ്ങളും തന്ത്രി കുടുംബത്തിന്റെ നിലപാടാണെന്ന് ധാരണ പരന്നിട്ടുണ്ട്.

വിധിപ്രകാരം രാഹുല്‍ ഈശ്വറിന് ആചാര അനുഷ്ഠാനകാര്യങ്ങളില്‍ ശബരിമലയുമായോ തന്ത്രികുടുംബവുമായോ യാതൊരു ബന്ധവും പിന്‍തുടര്‍ച്ചാവകാശവുമില്ല. അത്തരം അഭിപ്രായങ്ങളോടും നടപടികളോടും ഞങ്ങള്‍ക്ക് യോജിപ്പുമില്ല. ദേവസ്വംബോര്‍ഡുമായി നല്ലബന്ധത്തിലാണ് തന്ത്രികുടുംബം ഇതുവരെയും പ്രവര്‍ത്തിച്ചിട്ടുളളത്. തുടര്‍ന്നും അങ്ങനെ തന്നെയായിരിക്കും.

പത്തനംതിട്ടയില്‍ കേരള മുഖ്യമന്ത്രി നടത്തിയ പ്രസംഗം വേദനയുണ്ടാക്കുന്നതാണ് എന്തെങ്കിലും തെറ്റിദ്ധാരണമൂലമാകാം മുഖ്യമന്ത്രി ഇങ്ങനെയൊരു നിലപാട് സ്വീകരിച്ചതെന്ന് ഞങ്ങള്‍ വിചാരിക്കുന്നു. സര്‍ക്കാരുമായോ ദേവസ്വം ബോര്‍ഡുമായോ ഒരുതരത്തിലുമുളള വിയോജിപ്പും ഇല്ല.

ഭക്തജനങ്ങളുടെ ഐശ്വര്യമാണ് ഞങ്ങളുടെലക്ഷ്യം സന്നിധാനം സമാധാനത്തിന്റേയും ഭക്തിയുടേയും സ്ഥാനമായി നിലനിര്‍ത്താനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അവിടെ കളങ്കിതമായ ഒന്നും സംഭവിക്കാന്‍ പാടില്ല. അയ്യപ്പസന്നിധിയുടെ മഹത്വം കാത്തുസൂക്ഷിക്കാന്‍ എല്ലാവരും സഹകരിക്കുകയും സഹായിക്കുകയുമാണ് വേണ്ടത്.

ശബരിമലയില്‍ സംഘര്‍ഷത്തിന് ആഹ്വാനം ചെയ്‌തെന്ന കേസില്‍ രാഹുല്‍ ഈശ്വര്‍ അറസ്റ്റിലാണിപ്പോള്‍. തിരുവനന്തപുരത്തെ ഫ്‌ളാറ്റില്‍ നിന്ന് രാഹുലിനെ കൊച്ചി സെന്‍ട്രല്‍ സ്‌റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.

TAGS :

Next Story