രാഹുല്‍ ഈശ്വര്‍ വീണ്ടും അറസ്റ്റിലാകാന്‍ ഇടയാക്കിയ വിവാദ പ്രസംഗം
കയ്യിൽ സ്വയം മുറിവേൽപിച്ച് രക്തം വീഴ്ത്താനായിരുന്നു പദ്ധതി. മാധ്യമ പ്രവർത്തകരുമായി സംസാരിക്കുന്നതിനിടെയാണ് രാഹുൽ ഈശ്വര്‍ ഈ വെളിപ്പെടുത്തൽ നടത്തിയത്.
ശബരിമലയിൽ യുവതി പ്രവേശമുണ്ടായാൽ രക്തം വീഴ്ത്തി അശുദ്ധമാക്കാൻ തയാറായി 20 പേർ നിന്നിരുന്നുവെന്ന വിവാദ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ഇന്ന് രാഹുല്‍ ഈശ്വര്‍ വീണ്ടും അറസ്റ്റിലായത്. കയ്യിൽ സ്വയം മുറിവേൽപിച്ച് രക്തം വീഴ്ത്താനായിരുന്നു പദ്ധതി. മാധ്യമ പ്രവർത്തകരുമായി സംസാരിക്കുന്നതിനിടെയാണ് രാഹുൽ ഈശ്വര്‍ ഈ വെളിപ്പെടുത്തൽ നടത്തിയത്. ഇതായിരുന്നു ഞങ്ങളുടെ പ്ലാൻ ബി. സർക്കാരിനു മാത്രമല്ല, ഞങ്ങൾക്കും വേണമല്ലോ പ്ലാൻ ബിയും സിയും. ശബരിമല അയ്യപ്പശാസ്താവിന്റെ സന്നിധി രക്തം വീണോ മൂത്രം വീണോ അശുദ്ധമായാൽ മൂന്നു ദിവസം നട അടച്ചിടുന്നതിന് ആരുടെയും അനുവാദം ആവശ്യമില്ല. നട തുറക്കണം എന്നു പറയാൻ ആർക്കും അധികാരവുമില്ല. ഈ സാധ്യത പരിഗണിച്ചായിരുന്നു ഇങ്ങനെ ഒരു സംഘം തയാറായി നിന്നത്. വരും ദിവസങ്ങളിലും നട തുറക്കുമ്പോൾ ഈ സംഘം രംഗത്തുണ്ടായിരിക്കുമെന്നും രാഹുൽ ഈശ്വർ പറഞ്ഞിരുന്നു.
ये à¤à¥€ पà¥�ें- രാഹുല്‍ ഈശ്വര്‍ വീണ്ടും അറസ്റ്റില്‍
ये à¤à¥€ पà¥�ें- ശബരിമലയില്‍ യുവതികള്‍ കയറിയാല്‍ ക്ഷേത്രം അശുദ്ധമാക്കാന്‍ പദ്ധതിയുണ്ടായിരുന്നു; രാഹുല്‍ ഈശ്വര്‍
Adjust Story Font
16