ശബരിമല: അമിത് ഷായെ തള്ളി വെള്ളാപ്പള്ളി
ബി.ഡി.ജെ.എസിനെയായിരിക്കും അമിത് ഷാ ഉദ്ദേശിച്ചത്. ഭക്തര്‍ക്കൊപ്പം എസ്.എന്‍.ഡി.പിയുണ്ടാകുമെങ്കിലും പ്രത്യക്ഷ സമരത്തിനില്ല.
ശബരിമല വിഷയത്തില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ തള്ളി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശബരിമല സമരത്തില്‍ ബി.ജെ.പിക്കൊപ്പം എസ്.എന്‍.ഡി.പിയില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
ബി.ഡി.ജെ.എസിനെയായിരിക്കും അമിത് ഷാ ഉദ്ദേശിച്ചത്. ഭക്തര്‍ക്കൊപ്പം എസ്.എന്‍.ഡി.പിയുണ്ടാകുമെങ്കിലും പ്രത്യക്ഷ സമരത്തിനില്ല. യുവതി പ്രവേശനം സംബന്ധിച്ച വിധിക്കെതിരെ പുന:പരിശോധന ഹരജി നല്‍കില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. നേരത്തെ ശിവഗിരിയില്‍ നടന്ന പരിപാടിയില്‍ ബി.ജെ.പി നടത്തുന്ന ശബരിമല സമരത്തിന് എസ്.എന്‍.ഡി.പിയും ഒപ്പമുണ്ടാകണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടിരുന്നു. എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും ഒന്നിച്ച് നില്‍ക്കണമെന്നും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കി വെള്ളാപ്പള്ളി രംഗത്തെത്തിയത്.
Adjust Story Font
16