Quantcast

സര്‍ക്കാരിനെ അട്ടിമറിക്കാന്‍ തടി മാത്രം പോരാ, എല്ലുബലം കൂടി വേണം: അമിത് ഷായോട് മന്ത്രി ജി. സുധാകരന്‍

ശബരിമലയിലെ അയ്യപ്പഭക്തരേയും വിശ്വാസികളേയും അടിച്ചമര്‍ത്താനാണ് ഭാവമെങ്കില്‍ സര്‍ക്കാരിനെ വലിച്ച് താഴെയിടാന്‍ മടിക്കില്ലെന്ന അമിത് ഷായുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

MediaOne Logo

Web Desk

  • Published:

    29 Oct 2018 5:49 AM GMT

സര്‍ക്കാരിനെ അട്ടിമറിക്കാന്‍ തടി മാത്രം പോരാ, എല്ലുബലം കൂടി വേണം: അമിത് ഷായോട് മന്ത്രി ജി. സുധാകരന്‍
X

കോടതിയേയും ജനാധിപത്യത്തേയും വിശ്വാസമില്ലാത്ത രാഷ്ട്രീയ ഗുണ്ടയാണ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായെന്ന് മന്ത്രി ജി. സുധാകരന്‍. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ തടി മാത്രം പോരാ, എല്ലുബലം കൂടി വേണമെന്നും സുധാകരന്‍ പറഞ്ഞു.

അമിത് ഷാ നാഷണല്‍ പൊളിറ്റിക്കല്‍ ഗുണ്ടയാണെന്നും കോടതിയേയും ജനാധിപത്യത്തെയും വെല്ലുവിളിക്കുകയാണ് അമിത് ഷായെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

ശബരിമലയിലെ അയ്യപ്പഭക്തരേയും വിശ്വാസികളേയും അടിച്ചമര്‍ത്താനാണ് ഭാവമെങ്കില്‍ സര്‍ക്കാരിനെ വലിച്ച് താഴെയിടാന്‍ മടിക്കില്ലെന്ന അമിത് ഷായുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമലയില്‍ അക്രമം ഉണ്ടാക്കിയവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്നും ഈ നടപടിയാണ് ബി.ജെ.പിയെ പ്രകോപിച്ചതെന്നും ജി. സുധാകരന്‍ കണ്ണൂരില്‍ പറഞ്ഞു.

അമിത് ഷാ പറഞ്ഞതിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു. പ്രിയങ്ക ഗാന്ധി, മായാവതി ഉള്‍പ്പടെയുള്ളവര്‍ രംഗത്തു വന്നിട്ടുണ്ട്. കോണ്‍ഗ്രസ്സിന് വൈകിയാണെങ്കിലും ഇക്കാര്യത്തില്‍ വിവേകം വന്നിട്ടുണ്ട്.

രാഹുല്‍ ഈശ്വര്‍ പാവമാണെന്ന് പറഞ്ഞ സുധാകരന്‍ അയാള്‍ വായിച്ചതിന്റെ ആശയക്കുഴപ്പമാണെന്നും രാഹുല്‍ ഈശ്വര്‍ തന്റെ അറിവ് നല്ല കാര്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ എവിടെ എത്തുമായിരുന്നുവെന്നും ചോദിച്ചു.

അമിത് ഷാ പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട ജി.സുധാകരന്‍ ബ്രാഹ്മണ മേധാവിത്തത്തിന്റെ അവസാനത്തിന്റെ ആരംഭമാണ് ഇതെന്നും ചൂണ്ടിക്കാട്ടി.

ये भी पà¥�ें- ‘കോടതികള്‍ നടപ്പാക്കാന്‍ കഴിയുന്ന വിധികള്‍ പുറപ്പെടുവിച്ചാല്‍ മതി’; സുപ്രീംകോടതി വിധിയെ വെല്ലുവിളിച്ച് അമിത് ഷാ

ये भी पà¥�ें- ശബരിമല; കലാപത്തിന് പിന്നിലാരെന്ന് തെളിയിക്കുന്നതാണ് അമിത് ഷായുടെ വെല്ലുവിളിയെന്ന് സി.പി.എം പി.ബി

ये भी पà¥�ें- അമിത് ഷാ കേരളത്തില്‍ കുറേ തവണ വന്നാല്‍ ഞങ്ങളുടെ പണി കുറയുമെന്ന് മുഖ്യമന്ത്രി

TAGS :

Next Story