കടലുണ്ടി - വള്ളിക്കുന്ന് കമ്യൂണിറ്റി റിസർവ്വ് പദ്ധതി ഇപ്പോഴും കടലാസില്‍ തന്നെ
2007 ഒക്ടോബർ ഏഴിനാണ് വനം വകുപ്പ് മന്ത്രിയായിരുന്ന ബിനോയ് വിശ്വം കടലുണ്ടി - വള്ളിക്കുന്ന് കമ്യൂണിറ്റി റിസർവ്വ് പദ്ധതി പ്രഖ്യാപിച്ചത്.
കണ്ടല്‍ കാടുകളുടെ സംരക്ഷണത്തിന് വേണ്ടി 11 വര്‍ഷം മുന്‍പ് പ്രഖ്യാപിച്ച കടലുണ്ടി - വള്ളിക്കുന്ന് കമ്യൂണിറ്റി റിസർവ്വ് പദ്ധതി ഒരിടത്തും എത്തിയില്ല.പത്ത് വര്‍ഷത്തേക്കുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയെങ്കിലും ഭൂരിഭാഗം പദ്ധതികളും കടലാസില്‍ കിടക്കുകയാണ്.വലിയ ടൂറിസം സാധ്യതകള്‍ നിലവിലുണ്ടങ്കിലും സര്‍ക്കാരും വികസനത്തോട് പുറം തിരിഞ്ഞ് നില്‍ക്കുന്നു.
2007 ഒക്ടോബർ ഏഴിനാണ് വനം വകുപ്പ് മന്ത്രിയായിരുന്ന ബിനോയ് വിശ്വം കടലുണ്ടി - വള്ളിക്കുന്ന് കമ്യൂണിറ്റി റിസർവ്വ് പദ്ധതി പ്രഖ്യാപിച്ചത്. മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് പഞ്ചായത്തിലും കോഴിക്കോട് ജില്ലയിലെ കടലുണ്ടി പഞ്ചായത്തിലുമായി കിടക്കുന്ന 150 ഹെക്ടർ കണ്ടല്‍ വന മേഖല അതോടെ രാജ്യത്തെ ആദ്യ കമ്യൂണിറ്റി റിസർവ്വായി മാറി.കേന്ദ്ര സഹായത്തോടെ 10 വര്‍ഷം കൊണ്ട് നടപ്പിലാക്കേണ്ട പദ്ധതികളുടെ മാസ്റ്റര്‍പ്ലാനും സര്‍ക്കാര്‍ അംഗീകരിച്ചു.പക്ഷെ അതിലുണ്ടായിരുന്ന കൈവിരലിലെണ്ണാവുന്ന പദ്ധതികള്‍ മാത്രമാണ് നടപ്പിലായത്.
കണ്ടല്‍ സര്‍വ്വേ എന്ന ആശയം പോലും പാളി. കണ്ടല്‍കാടുകളുടെ പാരിസ്ഥിതിക സംരക്ഷണം ഉറപ്പ് വരുത്താതുകൊണ്ട് വേരുകള്‍ക്കിടയില്‍ നിറയെ പ്ലാസ്റ്റിക്കുകള്‍ കുന്ന് കൂടി കിടക്കുകയാണിപ്പോള്‍. സംസ്ഥാന സർക്കാർ മേല്‍നോട്ടത്തില്‍ പദ്ധതി നടത്തിപ്പിനായി ഒരു മാനേജിംഗ് കമ്മിറ്റിയെ തെരഞ്ഞെടുത്തിട്ടുണ്ട്. അവരാണ് പദ്ധതി തയ്യാറാക്കേണ്ടതും നടപ്പിലാക്കേണ്ടതും.
Adjust Story Font
16