Quantcast

രഹ്‍ന ഫാത്തിമ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍

യുവതികള്‍ക്കും ശബരിമലയില്‍ പോകാമെന്ന സുപ്രീം കോടതി ഉത്തരവിനെത്തുടര്‍ന്ന് വ്രതമെടുത്താണ് ക്ഷേത്രത്തില്‍ പോയതെന്നും ഹരജിയില്‍ രഹ്‍ന ഫാത്തിമ ബോധിപ്പിക്കുന്നുണ്ട്.

MediaOne Logo

Web Desk

  • Published:

    29 Oct 2018 1:07 PM

രഹ്‍ന ഫാത്തിമ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍
X

ശബരിമല ക്ഷേത്രദര്‍ശനത്തിന് ശ്രമിച്ച ആക്ടിവിസ്റ്റ് രഹ്‍ന ഫാത്തിമ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. മതവിശ്വാസത്തെ അപകീര്‍ത്തിപ്പെടുത്തിയതിനും അവഹേളിച്ചതിനും പൊലീസ് രഹ്‍നക്കെതിരെ കേസെടുത്തിരുന്നു.

അനാവശ്യ കുറ്റമാണ് പത്തനംതിട്ട പൊലീസ് തനിക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമാണ് രഹ്‍ന ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടത്. യുവതികള്‍ക്കും ശബരിമലയില്‍ പോകാമെന്ന സുപ്രീം കോടതി ഉത്തരവിനെത്തുടര്‍ന്ന് വ്രതമെടുത്താണ് ക്ഷേത്രത്തില്‍ പോയതെന്നും ഹരജിയില്‍ രഹ്‍ന ഫാത്തിമ ബോധിപ്പിക്കുന്നുണ്ട്.

TAGS :

Next Story