സപ്ലൈകോ സെയിൽസ്മാൻ തസ്തികയില്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടും നിയമനം കൃത്യമായി നടന്നിട്ടില്ലെന്ന് ആക്ഷേപം
സപ്ലൈകോയുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് ഉദ്യോഗാര്‍ഥികള്‍.
സിവില്‍ സപ്ലൈസ് അസിസ്റ്റന്റ് സെയിൽസ്മാൻ തസ്തികയില്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടും നിയമനം കൃത്യമായി നടന്നിട്ടില്ലെന്ന് ആക്ഷേപം. ജില്ലാതലത്തിലുളള ഒഴിവുകളിലേക്കാണ് പി.എസ്.സി ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുത്തത്ത്. എന്നാല്‍ തസ്തികയും ഒഴിവുകളും കണക്കാക്കുന്നത് സംസ്ഥാനതലത്തിലാണെന്ന് സപ്ലൈകോയുടെ ന്യായീകരണം.
ഇത് ഒഴിവുകൾ മറച്ചു വെച്ച് അഴിമതി നടത്താൻ ആണ് എന്ന് ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നു. സപ്ലൈകോയുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് ഉദ്യോഗാര്‍ഥികള്‍. അസിസ്റ്റന്റ് സെയില്‍സ്മെന്‍ തസ്തികയില്‍ ജില്ലാതലത്തിലുളള ഒഴിവുകളിലേക്കാണ് പി.എസ്.സി നോട്ടിഫിക്കേഷന്‍ വന്നത്. 2015 ല്‍ പി.എസ്.സി നോട്ടിഫിക്കേഷൻ വന്നതാണ്, ഒഴിവുകൾ കാര്യമായി ഉള്ളപ്പോഴും ഇതുവരെ കാര്യമായ നിയമനം നടന്നിട്ടില്ല. പല കാരണങ്ങള്‍ കൊണ്ടാണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തത് എന്നാണ് ഉദ്യോഗാര്‍ഥികള്‍ പറയുന്നത്. എ.എസ്.എം തസ്തികയിലെ വര്‍ക്കിങ് അറേഞ്ച്മെന്റിലെ അപാകത.
റാങ്ക്ലിസ്റ്റ് നിലനില്‍ക്കുമ്പോള്‍ തന്നെ എസ്.എം തസ്തികയിലെ ഡെപ്യൂട്ടേഷൻ , അഡിഷണൽ ചാർജ് രാജിവെച്ച ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത അവസ്ഥ, മാനദണ്ഡത്തിന് വിരുദ്ധമായുളള താല്‍ക്കാലിക നയമനങ്ങള്‍ എന്നിവയാണ് റാങ്ക് ലിസ്റ്റിലുളളവര്‍ക്ക് നിയമനം ലഭിക്കാത്തതിന്റെ പ്രധാനകാരണമെന്ന് ഉദ്യോഗാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു. ഹെഡ് ഓഫീസുകളിലടക്കമുളള എ.എസ്.എം ഒഴിവുകളിലേക്ക് മോശമല്ലാത്ത ശമ്പളത്തില്‍ വ്യക്തിതാല്‍പര്യങ്ങള്‍ മുന്‍ നിര്‍ത്തി ദിവസ വേതനക്കാരെ നിയമിച്ചിരിക്കുകയാണെന്ന് ഇവര്‍ ആരോപിക്കുന്നു.
ഓരോ പഞ്ചായത്തിലും ഒന്നില്‍ കൂടുതല്‍ മാവേലി സ്റ്റോറുകളും നിലവിലുളളവയില്‍ പലതും സൂപ്പര്‍ മാര്‍ക്കറ്റുകളായി ഉയര്‍ത്തുകയും ചെയ്തും. എന്നാല്‍ ഇതിന് ആനുപാതികമായി പുതിയ എ.എസ്.എം തസ്തികകള്‍ക്കായി ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും ഉദ്യോഗാര്‍ഥികള്‍ പറയുന്നു. സിവില്‍ സപ്ലൈസ് അസിസ്റ്റന്റ് സെയില്‍സ്മാന്‍ സംസ്ഥാന റാങ്ക് ഹോള്‍ഡേഴ് അസോസിയേഷന്റെ നേതൃത്വത്തില്‍ എറണാകുളം സപ്ലൈകോ ഹെഡ് ഓഫീസിന് മുന്‍പില്‍ ധര്‍ണ നടത്താനൊരുങ്ങുകയാണ്.
Adjust Story Font
16