Quantcast

സാലറി ചലഞ്ച്: സംസ്ഥാന സർക്കാരിന്റെ ഹരജി സുപ്രീംകോടതി തള്ളി

ഹൈക്കോടതി വിലക്ക് ചോദ്യം ചെയ്തുള്ള കേരള സര്‍ക്കാരിന്റെ ഹരജി സുപ്രീംകോടതി തള്ളി

MediaOne Logo

Web Desk

  • Published:

    29 Oct 2018 2:00 PM GMT

സാലറി ചലഞ്ച്: സംസ്ഥാന സർക്കാരിന്റെ ഹരജി സുപ്രീംകോടതി തള്ളി
X

സാലറി ചലഞ്ചിന് എതിരായുള്ള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. സര്‍ക്കാരിന് വേണമെങ്കില്‍ ഉത്തരവ് ഭേദഗതി ചെയ്യാമെന്ന് കോടതി വ്യക്തമാക്കി. സംഭാവന നല്‍കാത്ത ജീവനക്കാര്‍ എന്തിന് സ്വയം അപമാനിതരാകണമെന്നും കോടതി ചോദിച്ചു.

ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ് സാലറി ചലഞ്ചിന് എതിരെയുള്ള ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള സർക്കാർ ഹർജി തള്ളിയത്. വിസമ്മത പത്രം സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് ശരിവെച്ച കോടതി വിഷയത്തില്‍ ഉടപെടാനാകില്ലെന്ന് വ്യക്തമാക്കി. സര്‍ക്കാരിന് വേണമെങ്കില്‍ ഭേദഗതി ചെയ്ത് പുതിയ ഉത്തരവ് ഇറക്കാം. സംഭാവന നല്‍കാത്തവര്‍ വിസമ്മത പത്രം നല്‍കണമെന്ന വ്യവസ്ഥ ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു.

സംഭാവന നല്‍കാത്തവര്‍ എന്തിന് സ്വയം അപമാനിതരാകണമെന്നും കോടതി ചോദിച്ചു. നല്‍കിയ പണം ദുരിതാശ്വാസത്തിന് തന്നെയാണ് ഉപയോഗിക്കുകയെന്ന് ഉറപ്പില്ലെന്നും ജനങ്ങളില്‍ വിശ്വാസം വളര്‍ത്തിയെടുക്കേണ്ടത് സര്‍ക്കാരാണെന്നും കോടതി പറഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ശമ്പളം നൽകണമെന്ന് നിര്‍ബന്ധിത വ്യവസ്ഥയില്ലെന്നും വിസമ്മതപത്രം പദ്ധതിയുടെ സുഗമമായ നടത്തിപ്പിനാണെന്നുമായിരുന്നു സര്‍ക്കാര്‍ വാദം. ദുരിതാശ്വാസ നിധിയിലേക്ക് ശമ്പളം നല്‍കാന്‍ തയ്യാറല്ലാത്ത ജീവനക്കാര്‍ വിസമ്മതപത്രം നല്‍കണമെന്ന സാലറി ചലഞ്ച് ഉത്തരവിലെ പത്താം വ്യവസ്ഥ ഈ മാസം ആദ്യമാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.

ये भी पà¥�ें- സാലറി ചലഞ്ച്; ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രിം കോടതിയില്‍

ये भी पà¥�ें- സാലറി ചലഞ്ച്; ശമ്പളം നല്‍കാത്തവരുടെ പട്ടിക തയ്യാറാക്കുന്നത് എന്തിനെന്ന് ഹൈക്കോടതി

ये भी पà¥�ें- Special Edition | സാലറി ചലഞ്ച് സമ്മർദ്ദപ്പിരിവോ ? (13-09-18)  

TAGS :

Next Story