മുഖ്യന് കറുപ്പിനോട് കലിപ്പോ ? കറുത്ത ഷര്‍ട്ടിട്ടെത്തിയ ടെക്നീഷ്യനെ നീല ഷര്‍ട്ട് അണിയിപ്പിച്ച് പൊലീസ്
ജില്ലയെ പുനര്‍ നിര്‍മിക്കുന്നതിന്റെ ഭാഗമായി നടത്തിയ ‘വീണ്ടെടുപ്പ്’ സംസ്കാരിക പരിപാടികളുടെ ഉദ്ഘാടകനായി പിണറായി വിജയന്‍ എത്തിയ ചടങ്ങിലായിരുന്നു പൊലീസിന്റെ വക വസ്ത്രാലങ്കാരം.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ വലിയ പ്രതിഷേധങ്ങള്‍ നേരിടുമ്പോള്‍ അതീവ ജാഗ്രതയിലാണ് പൊലീസ്. സര്‍ക്കാരിനെതിരെയോ, പ്രത്യേകിച്ച് മുഖ്യമന്ത്രിക്കെതിരെയോ ഉയരുന്ന പ്രതിഷേധങ്ങളെ അല്ലെങ്കില്‍ ഉയരാന്‍ വിദൂര സാധ്യതയുള്ള പ്രതിഷേധമുറകളെ പോലും മുളയിലെ നുള്ളുകയാണ് പൊലീസ്. ഇതിന്റെയൊരു ചെറിയൊരു സാംപിള്‍ തൃശൂരിലും നടന്നു.
ജില്ലയെ പുനര്‍ നിര്‍മിക്കുന്നതിന്റെ ഭാഗമായി നടത്തിയ 'വീണ്ടെടുപ്പ്' സംസ്കാരിക പരിപാടികളുടെ ഉദ്ഘാടകനായി പിണറായി വിജയന്‍ എത്തിയ ചടങ്ങിലായിരുന്നു പൊലീസിന്റെ വക വസ്ത്രാലങ്കാരം. പരിപാടിക്ക് മുന്നോടിയായി സുരക്ഷാ സംവിധാനങ്ങള്‍ ഒരിക്കല്‍ കൂടി പരിശോധിക്കുകയായിരുന്നു പൊലീസ്. അപ്പോഴാണ് കറുത്ത ഷര്‍ട്ടണിഞ്ഞെത്തിയ യുവാവില്‍ പൊലീസിന്റെ കണ്ണുടക്കുന്നത്. ആ സമയം പൊലീസ് ബുദ്ധിയില്‍ തെളിഞ്ഞത്, മുഖ്യമന്ത്രിയെത്തുമ്പോള്‍ ഷട്ടൂരി വിശീയാല്‍ അത് കരിങ്കൊടിയാകില്ലേ. അങ്ങനെ വന്നാല്‍ അത് സുരക്ഷാ വീഴ്ചയാകില്ലേ. അപ്പോള്‍ പിന്നെയൊരു ഭാഗ്യപരീക്ഷണത്തിന് നില്‍ക്കേണ്ടതില്ലല്ലോ. അതോടെ യുവാവിനെ പൊലീസ് സംഘം വട്ടമിട്ടു.
ഹാളിന്റെ പുറത്ത് എല്‍.ഇ.ഡി വാള്‍ സ്ഥാപിക്കാന്‍ എത്തിയ ടെക്നീഷ്യന്‍ ആയിരുന്നു ഈ യുവാവ്. ഏതായാലും മുഖ്യമന്ത്രി എത്തുന്നതിന് മുമ്പ് കറുത്ത് ഷര്‍ട്ട് മാറി മറ്റേതെങ്കിലും നിറത്തിലുള്ള ഷര്‍ട്ട് ധരിക്കാന്‍ പൊലീസ് നിര്‍ദേശം നല്‍കി. തനിക്ക് അങ്ങനെയൊരു ദുരുദ്ദേശവുമില്ലെന്നും താന്‍ തന്റെ ജോലി ചെയ്യാന്‍ എത്തിയതാണെന്നൊക്കെ യുവാവ് പറഞ്ഞു നോക്കിയെങ്കിലും പൊലീസ് അതൊന്നും വകവെച്ചില്ല. ഇതോടെ യുവാവിന് മുന്നില്‍ മറ്റൊരു മാര്‍ഗമില്ലാതായി. ഒടുവില്‍ സഹോദരനെ ഫോണില്‍ വിളിച്ച് മറ്റൊരു നിറത്തിലുള്ള ഷര്‍ട്ട് കൊണ്ടുവരാന്‍ യുവാവ് പറഞ്ഞു. ഭാഗ്യത്തിന് മുഖ്യമന്ത്രി എത്തുന്നതിന് മുമ്പ് സഹോദരന്‍ ഒരു നീല ഷര്‍ട്ടുമായി എത്തി. അങ്ങനെ ഈ നീല ഷര്‍ട്ടും ധരിച്ച് യുവാവ് ഹാളിലേക്ക് തിരിച്ചുകയറി.
Adjust Story Font
16