അമിത്ഷായുടെ പ്രസംഗം പരിഭാഷപ്പെടുത്തിയതിനെ ചൊല്ലി ബി.ജെ.പിയില്‍ കലഹം
സമീപകാലത്ത് ദേശീയ നേതാക്കളുടെ പല സന്ദര്‍ശന സമയത്തും പരിഭാഷ വിവാദം ബി.ജെ.പിയില്‍ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇത്തവണ പാര്‍ട്ടിയിലെ ആഭ്യന്തര കലഹം പരസ്യമായിരിക്കുകയാണ്.
അമിത്ഷായുടെ പ്രസംഗം പരിഭാഷപ്പെടുത്തിയതിനെ ചൊല്ലി ബി.ജെ.പിയില്‍ കലഹം. പരിഭാഷ തെറ്റിയെന്ന അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രസ്താവനക്കെതിരെ മുരളീധരന്‍ രംഗത്തെത്തി.
വി മുരളീധരന്‍റെ പരിഭാഷയില്‍ വലിച്ചുതാഴെയിടുമെന്ന പ്രയോഗം വിവാദമായി. കേരളത്തിലെ ഭരണ പ്രതിപക്ഷ നേതാക്കള്‍ അമിത്ഷാക്കെതിരെ രംഗത്തെത്തി. ഇതോടെ പ്രതിരോധത്തിലായ ബി.ജെ.പിയെയും അമിത് ഷായെയും രക്ഷിക്കാന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഇന്നലെ മുരളീധരന്‍റെ പരിഭാഷയെ തള്ളിപ്പറഞ്ഞു.
കണ്ണന്താനത്തിന്‍റെ പരസ്യ വിമര്‍ശനമാണ് ഇപ്പോള്‍ മുരളീധരനെ പ്രകോപിപ്പിച്ചത്. പരിഭാഷയില്‍ തെറ്റുപറ്റിയിട്ടില്ലെന്നും കണ്ണന്താനത്തിന് പരിഭാഷയെക്കുറിച്ച് അറിയില്ലെന്നുമാണ് വി മുരളീധരന്റെ മറുപടി. സമീപകാലത്ത് ദേശീയ നേതാക്കളുടെ പല സന്ദര്‍ശന സമയത്തും പരിഭാഷ വിവാദം ബി.ജെ.പിയില്‍ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇത്തവണ പാര്‍ട്ടിയിലെ ആഭ്യന്തര കലഹം പരസ്യമായിരിക്കുകയാണ്.
Adjust Story Font
16