Quantcast

ശബരിമല യുവതീ പ്രവേശം;ദേവസ്വം ബോര്‍ഡിന്റെ ലേലങ്ങള്‍ കരാറുകാര്‍ ബഹിഷ്കരിക്കുന്നു 

എരുമേലിയില്‍ ഒരു കോടി വില മതിക്കുന്ന 40 കടകളുടെ ലേലം ഇതോടെ പ്രതിസന്ധിയിലായി.

MediaOne Logo

Web Desk

  • Published:

    31 Oct 2018 2:07 AM GMT

ശബരിമല യുവതീ പ്രവേശം;ദേവസ്വം ബോര്‍ഡിന്റെ ലേലങ്ങള്‍ കരാറുകാര്‍ ബഹിഷ്കരിക്കുന്നു 
X

ശബരിമലയില്‍ യുവതീപ്രവേശം നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് ദേവസ്വം ബോര്‍ഡിന്റെ ലേലങ്ങള്‍ കരാറുകാര്‍ ബഹിഷ്കരിക്കുന്നു. എരുമേലിയില്‍ ഒരു കോടി വില മതിക്കുന്ന 40 കടകളുടെ ലേലം ഇതോടെ പ്രതിസന്ധിയിലായി. സുപ്രിം കോടതി വിധി നടപ്പക്കുന്നതില്‍ പ്രതിഷേധിച്ച് തുടര്‍ച്ചയായ മൂന്നാം തവണയാണ് കരാറുകാര്‍ ലേലം ബഹിഷ്ക്കരിക്കുന്നത്.

എരുമേലി ദേവസ്വം ഹാളില്‍ നടക്കുന്ന ലേലങ്ങളാണ് കരാറുകാര്‍ ബഹിഷ്കരിക്കുന്നത്. 40 കടകളുടെ ഒരു കോടി വരുന്ന ലേലം ഇത് മൂന്നം തവണയാണ് കരാറുകാര്‍ ‌ ബഹിഷ്കരിക്കുന്നത്. ശബരിമലയില്‍ യുവതി പ്രവേശനം നടപ്പാക്കാനുള്ള സുപ്രിം കോടതി വിധിയില്‍ പ്രതിഷേധിച്ചാണ് കരാറുകാരുടെ നീക്കം. ഈ വിഷയത്തില്‍ ഭക്തര്‍ക്കൊപ്പം നില്‍ക്കാനാണ് ഇവരുടെ തീരുമാനം.

അന്‍പതിലധികം കരാറുകാര്‍ പങ്കെടുത്ത ലേലത്തില്‍ ദേവസ്വം ഡപ്യൂട്ടി കമ്മീഷണറും അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും പങ്കെടുത്തിരുന്നു. ഇവരെ പ്രതിഷേധം അറിയിക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. അതേതസമയം ആദ്യഘട്ടത്തില്‍ ലേലമെടുത്ത കരാറുകാരും ഇപ്പോള്‍ എന്ത് ചെയ്യണമെന്ന അവസ്ഥയിലാണ്. കരാറുകാര്‍ ലേലം എടുക്കാതെ വന്നാല്‍ അത് ദേവസ്വം ബോര്‍ഡിന് വലിയ പ്രതിസന്ധിയുണ്ടാക്കും. മറ്റ് സ്ഥലങ്ങളിലും സമാനമായ രീതിയില്‍ ലേലം ബഹിഷ്കരിക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്.

TAGS :

Next Story