Quantcast

വെഞ്ഞാറമൂട് പീഡനം: പൊലീസ് എന്തിന് പിതാവിനെ പ്രതിയാക്കി?

യഥാര്‍ഥ പ്രതിയെയും പിതാവിനെ കുടുക്കാന്‍ സഹായിച്ച പൊലീസുകാരെയും ശിക്ഷിക്കുക, പിതാവിനെ ജയില്‍ മോചിതയാക്കുക എന്നീ ആവശ്യങ്ങളാണ് പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയും ഉമ്മയും മുന്നോട്ടുവെക്കുന്നത്. 

MediaOne Logo

Web Desk

  • Published:

    31 Oct 2018 1:46 AM GMT

വെഞ്ഞാറമൂട് പീഡനം: പൊലീസ് എന്തിന് പിതാവിനെ പ്രതിയാക്കി?
X

മകളെ പീഡിപ്പിച്ച സംഭവത്തില്‍ പിതാവിനെ പ്രതിയാക്കി കേസില്‍ കുടുക്കിയെന്നാരോപണം. പെണ്‍കുട്ടിയെ പീഡിപ്പിച്ച ബന്ധു പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ പിതാവിനെ കുടുക്കിയെന്നാണ് പരാതി. പൊലീസ് ഉദ്യോഗസ്ഥനും ബന്ധുവിനുമെതിരെ നിയമനടപടിയുമായി പെണ്‍കുട്ടിയുടെ മാതാവ് രംഗത്ത്. മീഡിയവണ്‍ എക്സ്ക്ലൂസീവ്..

വെഞ്ഞാറംമൂട് സ്വദേശിനിയായ 16 വയസുകാരി ഗര്‍ഭിണിയായ വിവരം മാര്‍ച്ചിലാണ് വീട്ടുകാര്‍ അറിയുന്നത്. പ്രതിയെ തിരക്കുന്നതിനിടെ ഒരു ദിവസം പൊലീസെത്തി പിതാവിനെ പിടിച്ചുകൊണ്ടുപോയി. പിതാവാണ് പ്രതിയെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞെന്ന് അടുത്ത ബന്ധുക്കള്‍ പറഞ്ഞതോടെ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലായി പെണ്‍കുട്ടിയും മാതാവും. പെണ്‍കുട്ടി ജൂലൈയില്‍ പ്രസവിച്ചു. ഡി.എന്‍.എ പരിശോധനയില്‍ പിതാവല്ല പീഡിപ്പിച്ചതെന്ന് തെളിഞ്ഞതോടെയാണ് നിയനടപടിക്ക് മാതാവ് ശ്രമം തുടങ്ങിയത്.

ബന്ധുവായ ഷഫീഖാണ് പീഡിപ്പിച്ചതെന്ന് പിന്നീട് പെണ്‍കുട്ടി പിന്നീട് സമ്മതിച്ചു. വെഞ്ഞാറംമൂട് സി ഐ വിജയന്‍, പിതാവിനെതിരെ മൊഴി നല്‍കാന്‍ പ്രേരിപ്പിച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥ പ്രീതി എന്നിവര്‍ക്കെതിരെ എസ് പി ക്കും ഹൈകോടതി രജിസ്ട്രാറിനും പരാതി നല്‍കി.

എസ്.പി പുനരന്വേഷണത്തിന് ഉത്തരവിട്ടു. നര്‍കോട്ടിക് സെല്‍ ഡി.വൈ.എസ്.പിക്കാണ് അന്വേഷണ ചുമതല. യഥാര്‍ഥ പ്രതിയെയും പിതാവിനെ കുടുക്കാന്‍ സഹായിച്ച പൊലീസുകാരെയും ശിക്ഷിക്കുക, പിതാവിനെ ജയില്‍ മോചിതയാക്കുക എന്നീ ആവശ്യങ്ങളാണ് പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയും ഉമ്മയും മുന്നോട്ടുവെക്കുന്നത്. മനുഷ്യാവകാശ കമ്മീഷനും സംഭവത്തില്‍ കേസെടുത്തു.

TAGS :

Next Story