ശബരിമല സ്ത്രീപ്രവേശം: കോടതിവിധി പരിഗണിച്ചല്ല ബി.ജെ.പി നിലപാടെന്ന് ശ്രീധരന്‍പിള്ള
ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യാന്‍ ചേരുന്ന ഭാരവാഹി യോഗത്തിന് മുമ്പായിരുന്നു ശ്രീധരന്‍ പിള്ളയുടെ പ്രതികരണം. എന്നാല്‍ കോടതിയെ കുറ്റംപറയാനാകില്ലെന്ന് കേന്ദ്രമന്ത്രി ഉമാഭാരതി.
ശബരിമല സ്ത്രീപ്രവേശനത്തില്‍ റിവ്യൂ ഹരജിയിലെ വിധി പരിഗണിച്ചല്ല ബിജെപി നിലപാടെടുക്കുകയെന്ന് സംസ്ഥാന പ്രസിഡന്‍റ് പി എസ് ശ്രീധരന്‍പിള്ള. ബിജെപി വിശ്വാസികള്‍ക്കൊപ്പം തന്നെ നില്‍ക്കും. ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യാന്‍ ചേരുന്ന ഭാരവാഹി യോഗത്തിന് മുമ്പായിരുന്നു ശ്രീധരന്‍ പിള്ളയുടെ പ്രതികരണം. എന്നാല്‍ കോടതിയെ കുറ്റംപറയാനാകില്ലെന്ന് വിശദീകരിച്ച് കേന്ദ്രമന്ത്രി ഉമാഭാരതി രംഗത്തെത്തി.
റിവ്യൂ ഹരജി കോടതി പരിഗണിക്കാനിരിക്കെയാണ് ശബരിമല വിഷയം ഉൾപ്പെടെ ചർച്ച ചെയ്യാൻ ബിജെപി കോർ കമ്മിറ്റിയും സംസ്ഥാന ഭാരവാഹികളും കൊച്ചിയിൽ യോഗം ചേർന്നത്.സംസ്ഥാന ഭാരവാഹിയോഗത്തിന് മുന്നോടിയായി ചേർന്ന കോർ കമ്മറ്റിയിൽ വിഷയം ഉയർന്ന് വന്നതായാണ് സൂചന. വിശ്വാസികൾക്കൊപ്പം നിന്ന് സമരം നയിക്കണമെന്ന് ദേശീയ നേതൃത്വം സംസ്ഥാന ഘടകത്തിന് നിർദ്ധേശം നൽകിയിട്ടുണ്ട്. റിവ്യൂ ഹരജി എന്തായാലും ബി.ജെ.പി നിലപാട് അതനുസരിച്ചാകില്ലെന്ന് സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ള പറഞ്ഞു.
ശബരിമല വിധിയിൽ കോടതിയെ കുറ്റം പറയാനാകില്ലെന്ന് കേന്ദ്രമന്ത്രി ഉമാഭാരതി പറഞ്ഞു.വിഷയം കോടതി പരിഗണിച്ചത് പരാതി എത്തിയത് കൊണ്ടാണ് . സ്ത്രീ പ്രവേശനം സ്വകാര്യ വിശ്വാസത്തിന്റെ ഭാഗം മാത്രമാണെന്നും ഉമാഭാരതി വ്യക്തമാക്കി. നടപ്പിലാക്കാനാകുന്ന വിധികളേ കോടതികള്‍ പുറപ്പെടുവിക്കാവൂ എന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ കഴിഞ്ഞ ദിവസം കണ്ണൂരില്‍ പറഞ്ഞിരുന്നു. ഇതിന് വിരുദ്ധമാണ് ഉമാഭാരതിയുടെ നിലപാട്.
Adjust Story Font
16