തിരുവനന്തപുരം തീപിടുത്തം;500 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി വിലയിരുത്തല്‍
ഇന്നലെ വൈകിട്ട് 6.45ഓടെയാണ് ശ്രീകാര്യം മൺവിളയിലെ വ്യവസായ എസ്റ്റേറ്റിൽ പ്രവർത്തിക്കുന്ന ഫാമിലി പ്ലാസ്റ്റികിന്റെ നിർമ്മാണ യൂണിറ്റിൽ തീപിടുത്തമുണ്ടായത്.
തിരുവനന്തപുരത്ത് സമീപകാലത്തുണ്ടതിൽ എറ്റവും വലിയ തീപിടുത്തമാണ് മൺവിളയിൽ ഉണ്ടായത്. തീ പിടിച്ചയുടനെ തൊഴിലാളികളെ ഒഴിപ്പിക്കാനായത് വൻ ദുരന്തം ഒഴിവാക്കി. 500 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായാണ് വിലയിരുത്തല്‍.
ഇന്നലെ വൈകിട്ട് 6.45ഓടെയാണ് ശ്രീകാര്യം മൺവിളയിലെ വ്യവസായ എസ്റ്റേറ്റിൽ പ്രവർത്തിക്കുന്ന ഫാമിലി പ്ലാസ്റ്റികിന്റെ നിർമ്മാണ യൂണിറ്റിൽ തീപിടുത്തമുണ്ടായത്. ഈ സമയത്ത് കെട്ടിടത്തിനുളളിലും പരിസരത്തും ഉണ്ടായിരുന്നത് ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പടെ 120ഓളം പേർ. നിർമ്മാണ യൂണിറ്റിന്റെ നാലാം നിലയിൽ തീയും പുകയും ഉയർന്നതോടെ ഇവർ ഓടി രക്ഷപ്പെട്ടു. തൊട്ട് പിന്നാലെ കെട്ടിടത്തിന്റെ നാല് നിലകളിലും തീ പടർന്ന് പിടിച്ചു. പ്ലാസ്റ്റിക് ഫാക്ടറിക്ക് സമീപം സൂക്ഷിച്ചിരുന്ന കെമിക്കൽ ബാരലുകളും രാസവസ്തുക്കളും ഡീസൽ ശേഖരവും തീപിടുത്തത്തിന്റെ വ്യാപ്തി കൂട്ടി.
ये à¤à¥€ पà¥�ें- തിരുവനന്തപുരം തീപിടുത്തം നിയന്ത്രണവിധേയം; വിഷപ്പുക ശ്വസിച്ച് 2 പേര്‍ ആശുപത്രിയില്‍, പ്രദേശത്തെ 2 കി.മീ ചുറ്റളവിലുള്ള സ്കൂളുകള്‍ക്ക് ഇന്ന് അവധി
സമീപത്തുളള ടെക്നോ പാർക്കിൽ നിന്ന് ആദ്യ ഫയർഫോഴ്സ് യൂണിറ്റെത്തി. തീ നിയന്ത്രണാതീതമായതോടെ ജില്ലയിലെ മുഴുവൻ അഗ്നിശമന വിഭാഗങ്ങളും മൺവിളയിലേക്ക്. വിമാനത്താവളത്തിലെ പാന്ഥർ യൂണിറ്റടക്കം 30ഓളം ഫയർ യൂണിറ്റുകളും കിണഞ്ഞു പരിശ്രമിച്ചിട്ടും മണിക്കൂറുകളോളം ഫാക്ടറി നിന്ന് കത്തി. സ്ഥിതി ഗുരുതരമായതോടെ മന്ത്രി കടകംപളളി സുരേന്ദ്രനടക്കമുളളവർ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തിന് നേതൃത്വം നൽകി.
ये à¤à¥€ पà¥�ें- തിരുവനന്തപുരത്ത് വന്‍ തീപിടിത്തം
Adjust Story Font
16