എ.ടി.എം കവര്‍ച്ചകള്‍ തുടരുമ്പോഴും സുരക്ഷ നടപടികള്‍ സ്വീകരിക്കാതെ ബാങ്കുകള്‍
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ എ.ടി.എം കവര്‍ച്ചയിലൂടെ ബാങ്കുകള്‍ക്ക് നഷ്ടമായത് 169 കോടി രൂപയാണ്.
സംസ്ഥാനത്ത് എ.ടി.എം കവര്‍ച്ചയും കവര്‍ച്ച ശ്രമങ്ങളും നിത്യസംഭവങ്ങളായി മാറുമ്പോള്‍ സുരക്ഷ നടപടികള്‍ സ്വീകരിക്കാതെ ഒഴിഞ്ഞ് മാറുകയാണ് ബാങ്കുകള്‍. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ എ.ടി.എം കവര്‍ച്ചയിലൂടെ ബാങ്കുകള്‍ക്ക് നഷ്ടമായത് 169 കോടി രൂപയാണ്. ഏത് സമയവും ആക്രമണത്തിന് ഇരയാകുമെന്ന ആശങ്കയും ഇടപാടുകാര്‍ക്കുണ്ട്.
കഴിഞ്ഞ ജൂണ്‍ 30 വരെയുള്ള റിസര്‍വ് ബാങ്കിന്റെ കണക്ക് പ്രകാരം മൂന്ന് വര്‍ഷത്തിനിടെ എ.ടി.എം കവര്‍ച്ചയിലൂടെ ബാങ്കുകള്‍ക്ക് നഷ്ടപ്പെട്ടത് 168.74 കോടി രൂപ. ഈ കണക്ക് പുറത്ത് വന്ന ശേഷമാണ് കേരളമുള്‍പ്പെടയുള്ള ഇടങ്ങളില്‍ വീണ്ടും വന്‍ കവര്‍ച്ചകള്‍ നടന്നത്. എറണാകുളത്തെ ഇരുമ്പനത്തും തൃശൂരിലെ കൊരട്ടിയിലും എ.ടി.എമ്മുകള്‍ തകര്‍ത്ത കവര്‍ച്ച സംഘം തട്ടിയെടുത്തത് 35 ലക്ഷം രൂപ. എ.ടി.എം കവര്‍ച്ച സംഘങ്ങള്‍ വിലസുമ്പോള്‍ ഭീതിയിലാണ് ഇടപാടുകാര്‍. സംസ്ഥാനത്ത് വിവിധ ബാങ്കുകളുടെ 18000 എ.ടി.എമ്മുകളാണ് ഉള്ളത്. നേരത്തെ ഇവയില്‍ പലതിനും സുരക്ഷ ഉദ്യോഗസ്ഥരുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ 90 ശതമാനത്തിനും സുരക്ഷ ജീവനക്കാരില്ല. സാമ്പത്തിക നഷ്ടമാണ് കാരണമായി പറയുന്നത്.
ये à¤à¥€ पà¥�ें- തൃശൂരില്‍ എ.ടി.എം കവര്‍ച്ചാ ശ്രമം;ഒരാള്‍ പിടിയില്‍
ये à¤à¥€ पà¥�ें- തൃശൂര്‍ എ.ടി.എം കവര്‍ച്ച ശ്രമക്കസില്‍ രണ്ട് പേര്‍ പിടിയില്‍
Adjust Story Font
16