Quantcast

മലയാളി അധ്യാപകന് ഫുള്‍ബ്രൈറ്റ് ഫെലോഷിപ്പ്

മലപ്പുറം പുത്തൂര്‍ പള്ളിക്കല്‍ വി.പി.കെ.എം.എം ഹയര്‍ സെക്കന്ററി സ്‌കൂളിലെ ചരിത്രാധ്യാപകന്‍ ഡോ. വി.പി അബ്ദുല്‍ അസീസിനാണ് ഈ വര്‍ഷത്തെ ഫുള്‍ബ്രൈറ്റ് ഫെലോഷിപ്പ്

MediaOne Logo

Web Desk

  • Published:

    2 Nov 2018 2:24 AM GMT

മലയാളി അധ്യാപകന് ഫുള്‍ബ്രൈറ്റ് ഫെലോഷിപ്പ്
X

രാജ്യാന്തര പുരസ്‌കാരമായ ഫുള്‍െ്രെബറ്റ് ടീച്ചിംഗ് എക്‌സലന്‍സ് അച്ചീവ്‌മെന്റ് അവാര്‍ഡിന് മലയാളി അധ്യാപകന്‍ അര്‍ഹനായി. കേരള സംസ്ഥാന സ്‌കൂള്‍ കരിക്കുലം കമ്മറ്റി മെമ്പറും മലപ്പുറം പുത്തൂര്‍ പള്ളിക്കല്‍ വി.പി.കെ.എം.എം ഹയര്‍ സെക്കന്ററി സ്‌കൂളിലെ ചരിത്രാധ്യാപകനുമായ ഡോ. വി.പി അബ്ദുല്‍ അസീസാണ് ഈ വര്‍ഷത്തെ ഫുള്‍ബ്രൈറ്റ് ഫെലോഷിപ്പിന് തെരഞ്ഞെടുക്കപ്പെട്ടത്.

അമേരിക്കന്‍ സെനറ്ററായിരുന്ന വില്യം ജെ ഫുള്‍െ്രെബറ്റിന്റെ പേരിലുള്ള ആഗോള അക്കാദമിക ഫെലോഷിപ്പാണ് ഈ മലയാളി അധ്യാപകനെ തേടിയെത്തിയത്. ലോകത്തെ 60 രാജ്യങ്ങളില്‍ നിന്നായി 173 വിദ്യാഭ്യാസ വിദഗ്ധരെയും പണ്ഡിതന്മാരെയുമാണ് ഈ വര്‍ഷം പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത് ഇവരില്‍ 6 ഇന്ത്യക്കാരാണുള്ളത്. ഇതില്‍ ഏക മലയാളിയാണ് വി.പി അബ്ദുല്‍ അസീസ്. അമേരിക്കന്‍ വിദേശകാര്യ വകുപ്പിന്റെ കീഴിലുള്ള വിദ്യാഭ്യാസ സാംസ്‌കാരികകാര്യ ബ്യൂറോയാണ് ഫെലോഷിപ്പിനായി തെരെഞ്ഞെടുക്കപ്പെട്ട വിവരം നേരിട്ടറിയിച്ചത്.

കേരള സംസ്ഥാന സ്‌കൂള്‍ കരിക്കുലം കമ്മറ്റി മെമ്പറും മലപ്പുറം ജില്ലയിലെ പുത്തൂര്‍ പള്ളിക്കല്‍ വി.പി.കെ.എം.എം ഹയര്‍ സെക്കന്ററി സ്‌കൂളിലെ ചരിത്രാധ്യാപകനുമായ ഡോ. വി പി. അബ്ദുല്‍ അസീസ്, തുടര്‍ച്ചയായി ഫുള്‍ബ്രൈറ്റ് ഫെലോഷിപ്പിനായി ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നെങ്കിലും ഈ വര്‍ഷമാണ് അംഗീകരിക്കപ്പെടുന്നത്.

TAGS :

Next Story