ലാവ്‍ലിൻ കേസ് സുപ്രിം കോടതി ഇന്ന് പരിഗണിക്കും
പിണറായി വിജയന്‍ ഉള്‍പ്പെടെ മൂന്ന് പ്രതികളെ കുറ്റവിമുക്തരാക്കിയതിനെതിരെ സി.ബി.ഐ നല്‍കിയ അപ്പീലും കുറ്റവിമുക്താരക്കണ മെന്നാവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച ഹരജികളുമാണ് കോടതിക്ക് മുന്നിലുള്ളത്.
ലാവ്‍ലിൻ കേസ് സുപ്രിം കോടതി ഇന്ന് പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ മൂന്ന് പ്രതികളെ കുറ്റവിമുക്തരാക്കിയതിനെതിരെ സി.ബി.ഐ നല്‍കിയ അപ്പീലും കുറ്റവിമുക്താരക്കണ മെന്നാവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച ഹരജികളുമാണ് കോടതിക്ക് മുന്നിലുള്ളത്. ജസ്റ്റിസുമാരായ എൻ.വി രമണ, ശാന്തനഗൗഡർ എന്നിവരുടെ ബെഞ്ചാണ് ഹരജികൾ പരിഗണിക്കുക.
ലാവ്‍ലിൻ കേസില്‍ പിണറായി വിജയന്‍ വിചാരണ നേരിടേണ്ടത് അനിവാര്യമാണെന്നാണ് സി.ബി.ഐ നിലപാട്. ലാവ്‌ലിന്‍ കരാറില്‍ മാറ്റം ഉണ്ടായത് അദ്ദേഹത്തിന്റെ അറിവോടെയാണ്. 1996 കണ്‍സല്‍ട്ടസി കരാര്‍ എന്ന നിലയിലാണ് ഒപ്പു വച്ചതെങ്കിലും ഒരു വര്‍ഷത്തിനുള്ളില്‍ ഇത് വിതരണ സ്വഭവത്തിലുള്ള കരാര്‍ ആയി മാറി. 97 ല്‍ വൈദ്യുതി മന്ത്രിആയിരിക്കെ പിണറായി എസ്.എന്‍.സി ലാവ്‌ലിന്‍ കമ്പനിയുടെ അഥിതിയായി കാനഡയില്‍ പോയതിന് പിന്നാലെയാണ്ഈ മാറ്റമുണ്ടായതന്ന് സി.ബി.ഐ പറയുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സി.ബി.ഐ സമര്‍പ്പിച്ച സത്യവാങ് മൂലം സുപ്രിം കോടതിയിലുണ്ട്. ഹൈക്കോടതി വിധി ഇടക്കാലത്തേക്ക് സ്റ്റേ ചെയ്യണമെന്ന ആവശ്യവും സിബി.ഐ മുന്നോട്ട് വച്ചിരുന്നു. കേസില്‍ പിണറായിയെയും മറ്റു രണ്ട് പ്രതകളെയും വെറുതെ വിട്ടപ്പോഴും ഉദ്യോഗസ്ഥരായ ആർ. ശിവദാസൻ എം.വി രാജഗോപാല്‍ കസ്തൂരിരംഗ അയ്യർ എന്നിവര്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. ഇത് വിവേചനപരമാണെന്നാണ് മൂന്ന് ഉദ്യോഗസ്ഥരും സുപ്രിം കോടതിയില്‍ ഉന്നയിക്കുന്ന വാദം.
ये à¤à¥€ पà¥�ें- ലാവ്‍ലിന്‍ കേസില്‍ സി.ബി.ഐയുടെ അപ്പീല്‍ വൈകും
ये à¤à¥€ पà¥�ें- ലാവ്‍ലിന്‍ കേസ് ; പിണറായി വിജയന് സുപ്രീംകോടതി നോട്ടീസ്
Adjust Story Font
16