Quantcast

ഹാജരില്ലാത്തതിനാല്‍ പരീക്ഷയെഴുതിച്ചില്ല, വിദ്യാര്‍ഥി മരിച്ച നിലയില്‍   

അറ്റന്റന്‌സ് കുറഞ്ഞതിനെ തുടര്‍ന്ന് വിദ്യാര്‍ഥിയെ പരീക്ഷ എഴുതിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് വിദ്യാര്‍ഥി ആത്മഹത്യ ചെയ്താണെന്ന് സഹപാഠികള്‍ ആരോപിച്ചു.

MediaOne Logo

Web Desk

  • Published:

    2 Nov 2018 1:49 PM GMT

ഹാജരില്ലാത്തതിനാല്‍ പരീക്ഷയെഴുതിച്ചില്ല, വിദ്യാര്‍ഥി മരിച്ച നിലയില്‍   
X

വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. കേന്ദ്ര ടൂറിസം വകുപ്പിന്റെ കീഴിലുള്ള സ്ഥാപനത്തില്‍ പഠിക്കുന്ന പശ്ചിമ ബംഗാള്‍ സ്വദേശി സ്വര്‍ണേന്ദു മുഖര്‍ജിയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഹാജര്‍ കുറവായെന്ന് പറഞ്ഞ് ‍ അധ്യാപകര്‍ പരീക്ഷ എഴുതാന്‍ അനുവദിക്കാത്തതില്‍ മനംനൊന്ത് സ്വര്‍ണേന്ദു ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് സഹപാഠികള്‍ ആരോപിച്ചു.

രാവിലെ കാമ്പസിലെത്തിയ സ്വർണേന്ദു അധ്യാപകരെ സമീപിച്ച് മതിയായ ഹാജർ നൽകി പരീക്ഷ എഴുതാൻ അവസരം നൽകണമെന്ന് അഭ്യർഥിച്ചു. എന്നാൽ അറ്റന്‍ന്റന്‍സ് കുറഞ്ഞതിനെ തുടര്‍ന്ന് പരീക്ഷ എഴുതാൻ കഴിയില്ലെന്ന് അധ്യാപകർ അറിയിച്ചു. ഇതിൽ മനം നൊന്താണ് സ്വർണേന്ദു മുഖർജി ആത്മഹത്യ ചെയ്തതെന്ന് സഹപാഠികൾ പറയുന്നു.

അധ്യാപകരുടെ പീഡനമാണ് സ്വർണേന്ദുവിന്റെ ആത്മഹത്യക്ക് കാരണമെന്ന് ആരോപിച്ച് വിദ്യാർഥികൾ കാമ്പസിൽ പ്രതിഷേധമുയർത്തി. ഇതോടെ കാമ്പസ് അടച്ചു. ഓൺലൈനായി ലഭിക്കുന്ന ഹാജർ നിലയിൽ മാറ്റം വരുത്താൻ കഴിയില്ലെന്നാണ് അധ്യാപകരുടെ വിശദീകരണം. മെഡിക്കൽ കോളേജിലുള്ള മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം നാളെ കേരളത്തിലെത്തുന്ന ബന്ധുക്കൾക്ക് വിട്ടു നൽകും.

TAGS :

Next Story