Quantcast

സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹിക പഠന മുറി എ.കെ ബാലന്‍ ഉദ്ഘാടനം ചെയ്തു

പിന്നാക്ക വിഭാഗങ്ങളില്‍ പഠിക്കാന്‍ താല്‍പര്യമുള്ള വിദ്യാര്‍ഥികളെ പഠിപ്പിക്കാന്‍ സര്‍ക്കാര്‍ കൂടെയുണ്ടാക്കുമെന്ന് മന്ത്രി പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    3 Nov 2018 3:27 AM GMT

സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹിക പഠന മുറി എ.കെ ബാലന്‍ ഉദ്ഘാടനം ചെയ്തു
X

സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹിക പഠന മുറിയുടെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നടന്നു. സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലനാണ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. പിന്നാക്ക വിഭാഗങ്ങളില്‍ പഠിക്കാന്‍ താല്‍പര്യമുള്ള വിദ്യാര്‍ഥികളെ പഠിപ്പിക്കാന്‍ സര്‍ക്കാര്‍ കൂടെയുണ്ടാക്കുമെന്ന് മന്ത്രി പറഞ്ഞു.

ആദിവാസി ഗോത്ര വിഭാഗത്തിലെയും പട്ടിക ജാതി വിഭാഗത്തിലെയും വിദ്യാര്‍ത്ഥികള്‍ക്ക് മെച്ചപ്പെട്ട പഠന നിലവാരം സൃഷ്ടിക്കുകയാണ് പദ്ധയുടെ ലക്ഷ്യം. ആദിവാസി ഊരുകളില്‍ ടി.ടി.സി, ബി.എഡ് ബിരുധദാരികളായവരെ അധ്യാപകരായി നിയമിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. അധ്യാപകരില്‍ ഗോത്ര ഭാഷ അറിയാവുന്നവരെ കൂടി ഉള്‍പ്പെടുത്തും. ഇത് വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്നതിന് കൂടുതല്‍ സഹായകരമാകുമെന്നാണ് വിലയിരുത്തല്‍. ആധുനിക സാങ്കോതി സൌകര്യങ്ങളോടെയാണ് പഠന മുറികള്‍ ഒരുക്കിയിരിക്കുന്നത്. 15000 രൂപയാണ് ഇവരുടെ ശമ്പളം.

TAGS :

Next Story