Quantcast

ബന്ധു നിയമന വിവാദം;കെ.ടി ജലീലിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് യൂത്ത് ലീഗ്

മന്ത്രിയുടെ വിശദീകരണം കുറ്റസമ്മതമൊഴിയാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. 

MediaOne Logo

Web Desk

  • Published:

    3 Nov 2018 8:00 AM GMT

ബന്ധു നിയമന വിവാദം;കെ.ടി ജലീലിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് യൂത്ത് ലീഗ്
X

ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് യൂത്ത് ലീഗ്. മന്ത്രിയുടെ വിശദീകരണം കുറ്റസമ്മതമൊഴിയാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. മന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് ഗവര്‍ണ്ണറെ കാണും.

ബന്ധുനിയമനമെന്ന യൂത്ത് ലീഗിന്റെ ഉണ്ടയില്ലാ വെടി എന്ന തലക്കെട്ടിലായിരുന്നു പി.കെ ഫിറോസിന്റെ ആരോപണങ്ങള്‍ക്ക് ജലീല്‍ മറുപടി നല്കിയത്. സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷനിലെ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് യോഗ്യത ഉള്ളവരാരും വരാത്ത സാഹചര്യത്തിലാണ് തന്റെ ബന്ധുവായ അദീപിനെ നിയമിച്ചതെന്നായിരുന്നു ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഈ വാദം ശരിയല്ലെന്നും ബന്ധുവിന് നിയമനം നല്കാന്‍ രഹസ്യമായി വിഞ്ജാപനം ഇറക്കുകയായിരുന്നെന്ന് ഫിറോസ് ആരോപിച്ചു. ഈ തസ്തികയിലേക്ക് വിഞ്ജാപനം നല്കിയ പത്രമേതെന്ന് മന്ത്രി വ്യക്തമാക്കണം.

ബന്ധു നിയമനമെന്ന യൂത്ത് ലീഗിന്റെ ഉണ്ടയില്ലാ വെടി ---------------------------------------- എന്റെ ബന്ധുവിനെ കേരള സംസ്ഥാന...

Posted by Dr KT Jaleel on Friday, November 2, 2018

റൂള്‍ 9 ബി പ്രകാരം ഡപ്യൂട്ടേഷനിലാണ് നിയമനമെന്നും മന്ത്രി പോസ്റ്റില്‍ പറയുന്നു. എന്നാല്‍ റൂള്‍ 9 ബി പ്രകാരം സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നോ സ്റ്റാറ്റ്യട്ടറി ബോഡികളില്‍ നിന്നോ മാത്രമേ നിയമനം നടത്താനാകൂ എന്നും അതുകൊണ്ട് തന്നെ മന്ത്രിയുടെ വാദം തെറ്റാണെന്നും ഫിറോസ് ആരോപിച്ചു. മന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് ഗവര്‍ണ്ണറെ സമീപിക്കും. ഇതിന് പുറമെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഫിറോസ് പറഞ്ഞു.

ये भी पà¥�ें- കെ.ടി ജലീലിനെതിരെ ബന്ധുനിയമന ആരോപണം; രേഖകള്‍ പുറത്ത് വിട്ട് യൂത്ത്‌ലീഗ് 

TAGS :

Next Story