എ.ടി.എം കവര്‍ച്ച: ഒരാള്‍ അറസ്റ്റില്‍
മഹാരാഷ്ട്രിയിലും ഡല്‍ഹിയിലുമെല്ലാം സമാന മോഷണം നടത്തിയ സംഘം തന്നെയാണ് കേരളത്തിലും മോഷണം നടത്തിയത്. ഇപ്പോള്‍ അറസ്റ്റ് ചെയ്ത ആളെ കൂടാതെ നാല് പേരെ കൂടി ഇനിയും പിടികൂടാന്‍ ഉണ്ട്.
ഇരുമ്പനത്തേയും കൊരട്ടയിലേയും എ.ടി.എം കവര്‍ച്ചാ സംഘത്തില്‍ പെട്ട പ്രതിയെ രാജസ്ഥാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ മേവാത്തില്‍ വച്ചാണ് പോലീസ് ഇയാളെ പിടികൂടിയത്. ചോദ്യം ചെയ്യലില്‍ മറ്റ് നാലു പ്രതികളെ കുറിച്ചുള്ള നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചതായി പൊലീസ് അറിയിച്ചു.
മഹാരാഷ്ട്രിയിലും ഡല്‍ഹിയിലുമെല്ലാം സമാന മോഷണം നടത്തിയ സംഘം തന്നെയാണ് കേരളത്തിലും മോഷണം നടത്തിയത്. ഇതേ സംഘത്തിലെ മറ്റൊരു മോഷ്ടാവായ പപ്പി സര്‍ദാറിനെ പോലീസ് നേരത്തെ പിടികൂടിയിരുന്നു. ഇപ്പോള്‍ അറസ്റ്റ് ചെയ്ത ആളെ കൂടാതെ നാല് പേരെ കൂടി ഇനിയും പിടികൂടാന്‍ ഉണ്ട്.
ഇവരില്‍ മൂന്ന് പേര്‍ രാജസ്ഥാന്‍ സ്വദേശികളും സംഘത്തിലെ രണ്ട് ട്രക്ക് ഡ്രൈവര്‍മാരായി ഉണ്ടായിരുന്നവര്‍ ഹരിയാന സ്വദേശികളുമാണ്. ഇവരെ സംബന്ധിച്ചുള്ള വിവരം ഇപ്പോള്‍ അറസ്റ്റ് ചെയ്ത ആളില്‍ നിന്ന് ലഭിക്കുമെന്നാണ് കരുതുന്നത്. പ്രതിയെ അറസ്റ്റ് ചെയ്തത് കേരളാ പൊലീസിനെ അറിയിച്ചതായി രാജസ്ഥാന്‍ പൊലീസ് പറഞ്ഞു.
കൊരട്ടി, ഇരുമ്പനം എ.ടി.എം കവര്‍ച്ച നടന്ന അന്ന് തന്നെ പ്രതികള്‍ ഇതരസംസ്ഥാനക്കാരാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ കവര്‍ച്ചക്ക് ശേഷം പ്രതികള്‍ എങ്ങോട്ടാണ് പോയതെന്നത് സൂചിപ്പിക്കുന്ന തെളിവുകളൊന്നും ലഭിക്കാതിരുന്നതാണ് പൊലീസിനെ വലച്ചത്. വിവിധ ജില്ലകളിലെ പൊലീസുദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ സംസ്ഥാനത്തിന് പുറത്ത് അന്വേഷണം വ്യാപിപ്പിച്ചതോടെയാണ് പ്രതികളെക്കുറിച്ച് വ്യക്തത വന്നത്. കേരളത്തില്‍ മോഷണം നടത്തിയതിന് ശേഷം വിമാനമാര്‍ഗമാണ് പ്രതികള്‍ സംസ്ഥാനം വിട്ടതെന്നും നേരത്തെ കണ്ടെത്തിയിരുന്നു.
Adjust Story Font
16