Quantcast

മാധ്യമപ്രവര്‍ത്തകരെ സന്നിധാനത്തേക്ക് കടത്തിവിടുന്നു

ചിത്തിര ആട്ട വിശേഷ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കാനിരിക്കെ ശബരിമലയും പരിസരവും ശക്തമായ പൊലീസ് വലയത്തിലാണ്.

MediaOne Logo

Web Desk

  • Published:

    5 Nov 2018 3:57 AM GMT

മാധ്യമപ്രവര്‍ത്തകരെ സന്നിധാനത്തേക്ക് കടത്തിവിടുന്നു
X

മാധ്യമപ്രവര്‍ത്തകരെ പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് കടത്തിവിടുന്നു. ചിത്തിര ആട്ട വിശേഷ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കാനിരിക്കെ ശബരിമലയും പരിസരവും ശക്തമായ പൊലീസ് വലയത്തിലാണ്. സന്നിധാനം അടക്കം 4 ഇടങ്ങളിൽ നിരോധനാജ്ഞ നിലവിൽ വന്നു. സായുധ കമാൻഡോകളടക്കം 2300 പൊലീസ് സേനാംഗങ്ങളെയാണ് സുരക്ഷാ ചുമതലക്കായി വിന്യസിക്കുക.

എ.ഡി.ജി.പി അനിൽ കാന്ത് ഐ.ജിമാരായ പി. വിജയൻ. രാഹുൽ ആർ. നായർ, എം.ആർ അജിത് എന്നിവരുടെ നേതൃത്വത്തിലാണ് സുരക്ഷാ ക്രമീകരണം. 2300 അംഗ പൊലീസ് സേനയിൽ 100 പേർ വനിതകളും 20 സായുധ കമാൻഡോകളും ഉണ്ടാകും. മരക്കൂട്ടം മുതൽ സന്നിധാനം വരെയുള്ള പ്രദേശത്തിന്റെ ചുമതല ഐ.ജി എം.ആർ അജിത്തിനാണ്.

TAGS :

Next Story