ദുരന്തനിവാരണ അതോറിറ്റി ഫണ്ട് വിനിയോഗിച്ചില്ലെന്ന് വിവരാവകാശരേഖ
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയ കോടിക്കണക്കിന് രൂപയുടെ ഫണ്ടാണ് വേണ്ടവിധം ഉപയോഗിക്കാതിരിക്കുന്നത്.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കോടിക്കണക്കണക്കിന് രൂപയുടെ ഫണ്ട് വിനിയോഗിച്ചില്ലെന്ന് സോഷ്യല്‍ ഓഡിറ്റിങ് റിപ്പോര്‍ട്ട്. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ദുരന്ത നിവാരണ അതോറിറ്റി തന്നെ ഇക്കാര്യം വെളിപ്പെടുത്തിയത്.
ദുരന്തം പ്രതിരോധിക്കാൻ സ്വീകരിക്കേണ്ട നടപടികളിൽ ദുരന്ത നിവാരണ അതോറിറ്റി പരാജയപ്പെട്ടുവെന്ന് സൂചിപ്പിക്കുന്നതാണ് റിപ്പോര്‍ട്ട്. വിവരാവകാശപ്രവര്‍ത്തകന്‍ അഡ്വ. ഡി ബി ബിനുവിന് നല്‍കിയ വിവാരാവകാശ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയ കോടിക്കണക്കിന് രൂപയുടെ ഫണ്ടാണ് വേണ്ടവിധം ഉപയോഗിക്കാതിരിക്കുന്നത്. കേരളത്തെ പിടിച്ചുലച്ച പ്രളയം ഉണ്ടായപ്പോള്‍പോലും ഡാം തുറന്ന് വിട്ടാല്‍ വെളളം ഏതൊക്കെ വഴി ഒഴുകിപ്പോകുമെന്ന് വ്യക്തമാക്കുന്ന മാപ്പ് പോലും ഉണ്ടാക്കിയില്ല. ദുരന്തത്തെ മുന്‍കൂട്ടിക്കണ്ട് നേരത്തേ തയ്യാറാക്കേണ്ടതാണ് ഇത്. പ്രളയ ദുരിതാശ്വാസ -പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്നും നേരിട്ട് തുകയൊന്നും ചെലവാക്കിയിട്ടുമില്ല.
സംസ്ഥാനത്തിന്റെ 55.5 ശതമാനം പ്രദേശങ്ങള്‍ കടലാക്രമണ ഭീഷണി നേരിടുന്നുണ്ട്. 14.5ശതമാനം പ്രദേശം വെളളപ്പൊക്ക സാധ്യതയുളളതാണ്. 14.4 ശതമാനം പ്രദേശങ്ങളാകട്ടെ മണ്ണിടിച്ചലിന് സാധ്യതയുളള പ്രദേശങ്ങളും. ഇങ്ങനെ ഓരോന്നും മുന്‍കൂട്ടി കണ്ടപ്പോഴും ദുരന്തത്തെ മുന്‍കൂട്ടിക്കണ്ട് ഓരോ പ്രദേശത്തും ചെയ്യേണ്ട കാര്യങ്ങള്‍ക്കായി ഫണ്ടില്‍ നിന്ന് തുക കാര്യമായി ചെലവഴിച്ചിട്ടില്ലെന്ന് ഫണ്ട് വിനിയോഗത്തെ സംബന്ധിച്ച് ജില്ലാ അതോറിറ്റികള്‍ നല്‍കിയ 204 പേജുളള റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
Adjust Story Font
16