Quantcast

ബീമാപ്പള്ളിക്കാര്‍ക്ക് ഫ്ലാറ്റ് നിര്‍മാണത്തിന് സ്ഥലം ലഭ്യമായില്ലെന്ന് ഫിഷറീസ് വകുപ്പ്; സര്‍ക്കാര്‍ ഭൂമി ലഭ്യമെന്ന് രേഖകള്‍

ഡയറി വകുപ്പിന്റെ കീഴില്‍ തീറ്റപ്പുല്‍ ഉല്പാദന കേന്ദ്രം പ്രവര്‍ത്തിച്ചിരുന്ന പ്രദേശമാണ് വിവിധ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കായി നല്‍കിയത്.

MediaOne Logo

Web Desk

  • Published:

    4 Nov 2018 1:48 AM GMT

ബീമാപ്പള്ളിക്കാര്‍ക്ക് ഫ്ലാറ്റ് നിര്‍മാണത്തിന് സ്ഥലം ലഭ്യമായില്ലെന്ന് ഫിഷറീസ് വകുപ്പ്; സര്‍ക്കാര്‍ ഭൂമി ലഭ്യമെന്ന് രേഖകള്‍
X

ബീമാപള്ളിയിലെ മത്സ്യതൊഴിലാളികള്‍ക്ക് ഫ്ലാറ്റ് നിര്‍മാണത്തിനായി സ്ഥലം ലഭ്യമായില്ലെന്ന ഫിഷറീസ് വകുപ്പിന്റെ വാദം പൊളിയുന്നു. മുട്ടത്തറയിലെ ഫ്ലാറ്റ് സമുച്ചയം നിലനില്‍ക്കുന്ന അതേ സര്‍വെ നന്പറില്‍ തന്നെ സര്‍ക്കാര്‍ ഭൂമി ലഭ്യമാണ്. ഡയറി വകുപ്പിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലം മറ്റാവശ്യങ്ങള്‍ക്കായി മാറ്റിയതാണ് സ്ഥലം കിട്ടാത്തതിന്റെ കാരണമെന്ന് സൂചന.

ഡയറി വകുപ്പിന്റെ കീഴില്‍ തീറ്റപ്പുല്‍ ഉല്പാദന കേന്ദ്രം പ്രവര്‍ത്തിച്ചിരുന്ന പ്രദേശമാണ് വിവിധ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കായി നല്‍കിയത്. സി.ബി.ഐ ഓഫീസും മുട്ടത്തറ എഞ്ചിനീയറിങ് കോളജുമെല്ലാം പ്രവര്‍ത്തിക്കുന്ന ഈ ഭാഗത്താണ് മത്സ്യതൊഴിലാളികള്‍ക്കായുള്ള മുട്ടത്തറയിലെ ഫ്ലാറ്റ് സമുച്ചയവും. ഇതിന് ഇരുനൂറ് മീറ്റര്‍ മാറി ബീമാപള്ളിക്ക് തൊട്ടു പിന്നിലായാണ് രണ്ടര ഏക്കറോളം വരുന്ന ഈ ഭൂമിയുള്ളത്. മറ്റൊരു സര്‍ക്കാര്‍ സ്ഥാപനം തുടങ്ങാനായി ഈ സ്ഥലം മാറ്റി വെച്ചെന്നാണ് സൂചന. ഇതോടെയാണ് ബീമാപള്ളിക്കാര്‍ക്കുള്ള ഫ്ലാറ്റ് നിര്‍മാണത്തിന് സ്ഥലം ലഭ്യമായില്ലെന്ന നിലപാടിലേക്ക് ഫിഷറീസ് വകുപ്പെത്തിയത്.

എന്നാല്‍ ഈ സ്ഥലത്ത് മറ്റൊരു സ്ഥാപനവും വരാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് ബീമാപള്ളിക്കാര്‍. ഈ സ്ഥലം ഫീഷറീസ് വകുപ്പിന് കൈമാറി സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ഫ്ലാറ്റ് സമുച്ചയം നിര്‍മിക്കണമെന്ന ആവശ്യമാണ് ബീമാപള്ളിക്കാര്‍ ഉന്നയിക്കുന്നത്. ഇതിനായി പ്രക്ഷോഭം ആരംഭിക്കാനും അവര്‍ തീരുമാനിച്ചിട്ടുണ്ട്.

TAGS :

Next Story