ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള ആര്.എസ്.എസ് ശ്രമത്തിനെ സി.പി.എം സഹായിക്കുന്നുവെന്ന് ചെന്നിത്തല
ആചാരങ്ങളും അനാചാരങ്ങളും തമ്മിൽ വ്യത്യാസമുണ്ടെന്നും മുഖ്യമന്ത്രി ശബരിമലയെ വർഗീയവത്കരിക്കുകയാണെന്നും ചെന്നിത്തല
ഏക സിവിൽ കോഡ് നടപ്പിലാക്കാനുള്ള ആര്.എസ്.എസ് ശ്രമത്തെ സി.പി.എം സഹായിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല വിഷയത്തിൽ യു.ഡി.എഫ് വിശ്വാസികൾക്കൊപ്പമാണെന്നും ആലപ്പുഴയിലെ വിശദീകരണ യോഗത്തിൽ ചെന്നിത്തല വ്യക്തമാക്കി.
കേന്ദ്ര സംസ്ഥാന ഗവൺമെന്റുകൾക്കെതിരെ രൂക്ഷ വിമർശനവും ചെന്നിത്തല ഉന്നയിച്ചു. വാഗ്ദാനങ്ങൾ പാലിക്കാതെ വിവാദങ്ങൾക്ക് മേൽ വിവാദങ്ങൾ ഉണ്ടാക്കി രക്ഷപ്പെടുകയാണ് സംസ്ഥാന സർക്കാർ. ആചാരങ്ങളും അനാചാരങ്ങളും തമ്മിൽ വ്യത്യാസമുണ്ടെന്നും മുഖ്യമന്ത്രി ശബരിമലയെ വർഗ്ഗീയവത്കരിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.
അമിത് ഷാക്ക് കേരളത്തിൽ ഇറങ്ങാൻ അനുമതി നൽകിയത് പിണറായി സർക്കാരാണ്. ബി.ജെ.പി വെല്ലുവിളി നടത്തുകയല്ല വേണ്ടതെന്നും, ഓർഡിനൻസ് ഇറക്കണമെന്നും ചെന്നിത്തല പറഞ്ഞു. യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ, മുൻ മന്ത്രി അനൂപ് ജേക്കബ്, എൻ. ജയരാജ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Adjust Story Font
16