വ്യാജചിത്രം: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

വ്യാജചിത്രം: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ഡി.വൈ.എഫ്.ഐ ചെന്നിത്തല മേഖലാ സെക്രട്ടറി എസ്. ശരത് ബാബു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. 

MediaOne Logo

Web Desk

  • Published:

    5 Nov 2018 4:27 PM

വ്യാജചിത്രം: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍
X

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നവമാധ്യമങ്ങളില്‍ പ്രകോപനകരമായ വ്യാജചിത്രം പ്രചരിപ്പിച്ചതിന് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. മാന്നാര്‍ സ്വദേശി രാജേഷ് ആര്‍. കുറുപ്പാണ് അറസ്റ്റിലായത്. മാന്നാര്‍ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പിന്നീട് ഇയാളെ ജാമ്യത്തില്‍ വിട്ടു.

ഡി.വൈ.എഫ്.ഐ ചെന്നിത്തല മേഖലാ സെക്രട്ടറി എസ്. ശരത് ബാബു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. ഇരുമുടിക്കെട്ടും അയ്യപ്പ വിഗ്രഹവുമായി നിൽക്കുന്ന രാജേഷിന്‍റെ നെഞ്ചിൽ കാക്കി പാന്‍റ്സും ബൂട്ടും ധരിച്ച കാല്‍ ചവിട്ടുന്ന ചിത്രവും ഇതേ വേഷത്തില്‍ നില്‍ക്കുന്ന രാജേഷിന്‍റെ കഴുത്തിന് നേരെ അരിവാള്‍ പിടിച്ചിരിക്കുന്ന മറ്റൊരു ചിത്രവുമാണ് ഫേസ്‌ബുക്കില്‍ പ്രചരിപ്പിച്ചത്. സംഭവം വിവാദമായതോടെ ചിത്രങ്ങള്‍ ഫേസ്‍ബുക്കില്‍ നിന്ന് അപ്രത്യക്ഷമായിരുന്നു.

TAGS :

Next Story