പട്ടികജാതി പീഡനം: മാത്യു ടി തോമസിന്‍റെ ഭാര്യക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
ജീവനക്കാരെ മന്ത്രിയുടെ ഭാര്യ ജാതി പറഞ്ഞ് അധിക്ഷേപിക്കുകയും ജോലി ചെയ്യിപ്പിച്ച് പീഡിപ്പിക്കുകയും ചെയ്തുവെന്നും കള്ള പരാതി പൊലീസില്‍ നല്‍കിയെന്നുമാണ് ഉഷയുടെ ആരോപണം.
മന്ത്രി മാത്യു ടി തോമസിൻറെ ഭാര്യക്കും മന്ത്രിയുടെ നാലു പേഴ്‍സണല്‍ സ്റ്റാഫുകൾക്കെതിരെ പട്ടികജാതി പീഡനത്തിന് അന്വേഷണത്തിന് ഉത്തരവ്. മന്ത്രിയുടെ മുൻ പേഴ്‌സണൽ സ്റ്റാഫായ ഉഷ രാജേന്ദ്രന്‍റെ ഹരജി പരിഗണിച്ച് തിരുവനന്തപുരം ജില്ല സെഷൻസ് ജഡ്‌ജിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ജീവനക്കാരെ മന്ത്രിയുടെ ഭാര്യ ജാതി പറഞ്ഞ് അധിക്ഷേപിക്കുകയും ജോലി ചെയ്യിപ്പിച്ച് പീഡിപ്പിക്കുകയും ചെയ്തുവെന്നും കള്ള പരാതി പൊലീസില്‍ നല്‍കിയെന്നുമാണ് ഉഷയുടെ ആരോപണം. മന്ത്രിയുടെ ഭാര്യ അച്ചാമ്മ, ജീവനക്കാരായ അലക്സ്, അനുഷ, മൈമുന, സുശീല, സതീശൻ എന്നിവരാണ് കേസിലെ എതിർകക്ഷികൾ. കണ്ടോൺമെൻറ് എസിക്കാണ് അന്വേഷണ ചുമതല.
Next Story
Adjust Story Font
16