Quantcast

ചരിത്രകാരനും കവിയുമായ ടി.കെ രവീന്ദ്രന്‍ അന്തരിച്ചു

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ഇന്ന് ഉച്ചക്ക് 2 മണിക്ക് പാലക്കാട് കോങ്ങാട്ടെ മകന്റെ വീട്ടുവളപ്പില്‍ സംസ്കാരം നടക്കും.

MediaOne Logo

Web Desk

  • Published:

    7 Nov 2018 2:33 AM GMT

ചരിത്രകാരനും കവിയുമായ ടി.കെ രവീന്ദ്രന്‍ അന്തരിച്ചു
X

ചരിത്രകാരനും കവിയും കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ ഡോക്ടര്‍ ടി.കെ രവീന്ദ്രന്‍ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ഇന്ന് ഉച്ചക്ക് 2 മണിക്ക് പാലക്കാട് കോങ്ങാട്ടെ മകന്റെ വീട്ടുവളപ്പില്‍ സംസ്കാരം നടക്കും.

ഒരു മാസക്കാലമായി ചികിത്സയിലായിരുന്ന രവീന്ദ്രന്‍ ഇന്നലെ രാത്രി ഏഴു മണിയോടെയാണ് മരിച്ചത്. ചരിത്രത്തില്‍ ഡോക്ടറേറ്റ് നേടിയ ടി.കെ രവീന്ദ്രന്‍ കേരള സര്‍വകലാശാല,കാലിക്കറ്റ് സര്‍വകാലാശല എന്നിവയില്‍ ചരിത്ര വിഭാഗം മേധാവിയായിരുന്നു.സൌത്ത് ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു.1 987മുതല്‍ 1992 വരെ കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലറായിരുന്നു. നെഹ്റു ഐഡിയാ ഓഫ് ഹിസ്റ്ററി,മലബാര്‍ അണ്ടര്‍ ബോംബെ പ്രസിഡന്‍ന്‍സി തുടങ്ങി 15 ചരിത്ര ഗന്ഥങ്ങള്‍ രചിച്ചു. ഇംഗ്ലീഷിലും മലയാളത്തിലുമായി നിരവധി കവിതകളും എഴുതിയിട്ടുണ്ട്. സംസ്ഥാന പിന്നാക്ക സമുദായ കമ്മീഷന്‍ അംഗമായും പ്രവര്‍ത്തിച്ചു. കോങ്ങാടുള്ള മകന്റെ വീട്ടുവളപ്പില്‍ ഉച്ചക്ക് രണ്ട് മണിയോടെ മൃതദേഹം സംസ്ക്കരിക്കും.

TAGS :

Next Story