Quantcast

കൊല്ലത്തും ആലപ്പുഴയിലും എന്‍.എസ്.എസ് ഓഫീസുകൾക്ക് നേരെ അജ്ഞാതരുടെ ആക്രമണം

കൊല്ലത്തും ആലപ്പുഴയിലും എന്‍.എസ്.എസ് ഓഫീസുകൾക്ക് നേരെ അജ്ഞാതരുടെ ആക്രമണം. കൊല്ലം പരവൂരിലെ ഓഫീസിന്റെ ജനൽചില്ലുകൾ തകർത്തു. ആലപ്പുഴ നൂറനാട് എന്‍.എസ്.എസ് കരയോഗ മന്ദിരത്തിലെ കൊടിമരത്തിൽ കരിങ്കൊടി കെട്ടി.

MediaOne Logo

Web Desk

  • Published:

    7 Nov 2018 8:11 AM GMT

കൊല്ലത്തും ആലപ്പുഴയിലും എന്‍.എസ്.എസ് ഓഫീസുകൾക്ക് നേരെ അജ്ഞാതരുടെ ആക്രമണം
X

കൊല്ലത്തും ആലപ്പുഴയിലും എന്‍.എസ്.എസ് ഓഫീസുകൾക്ക് നേരെ അജ്ഞാതരുടെ ആക്രമണം. കൊല്ലം പരവൂരിലെ ഓഫീസിന്റെ ജനൽചില്ലുകൾ തകർത്തു. ആലപ്പുഴ നൂറനാട് എന്‍.എസ്.എസ് കരയോഗ മന്ദിരത്തിലെ കൊടിമരത്തിൽ കരിങ്കൊടി കെട്ടി.

കഴിഞ്ഞ ദിവസം രാത്രിയിലാണ് കൊല്ലം പരവൂർ പൂതക്കുളത്ത് എൻ.എസ്.എസ് കരയോഗം ഓഫീസിന് നേരേ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ ഓഫീസിന്റെ ജനലുകൾ തകർന്നു. പൊലീസും ഫൊറൻസിക് വിഭാഗവും സ്ഥലത്ത് പരിശോധന നടത്തി. ആലപ്പുഴ നൂറനാട് കുടശ്ശനാട്ടെ എൻ.എസ്.എസ് കരയോഗം ശ്രീഭദ്രാ ഭഗവതി ക്ഷേത്രത്തിൽ സ്ഥാപിച്ചിരുന്ന കൊടി മരത്തിലും കുടശ്ശനാട് എൻ.എസ്.എസ് ഹൈസ്കൂളിലും സാമൂഹിക വിരുദ്ധർ കരിങ്കൊടി കെട്ടുകയും, കൊടി മരത്തിനു താഴെ റീത്ത് വെയ്ക്കുകയും ചെയ്തു. എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്ക് ആദരാഞ്ജലി എന്നാണ് റീത്തിൽ എഴുതിയിരിക്കുന്നത്. ശബരിമല വിഷയത്തിൽ എൻ.എസ്.എസ് നിലപാടിനോട് വിയോജിപ്പുള്ളവരാണ് ഇതിന് പിന്നിൽ എന്ന് എൻ. എസ്.എസ് ആരോപിച്ചു. വിഷയം ചൂണ്ടിക്കാട്ടി എൻ.എസ്.എസ് നേതൃത്വം നൂറനാട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചതായി നൂറനാട് പോലീസ് വ്യക്തമാക്കി. കുടശ്ശനാട്ടെ സംഭവത്തിൽ എൻ. എസ്.എസ് ഇന്ന് പ്രതിഷേധ യോഗം വിളിച്ചിട്ടുണ്ട്. അടുത്തിടെ കോട്ടയത്തും തിരുവനന്തപുരത്തും എൻ.എസ്. എസ് ഓഫീസുകൾക്ക് നേരെ ആക്രമണമുണ്ടായിരുന്നു.

TAGS :

Next Story