ഇന്നലെ ശബരിമല നട അടച്ചത് പ്രതിഷേധങ്ങൾക്കും അക്രമ സംഭവങ്ങൾക്കുമൊടുവില്‍
മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇരട്ടിയിലധികം ഭക്തരാണ് ഇത്തവണ ശബരിമല ദർശനത്തിനെത്തിയത്.
പ്രതിഷേധങ്ങൾക്കും അക്രമ സംഭവങ്ങൾക്കുമൊടുവിലാണ് ചിത്തിര ആട്ടവിശേഷ പൂജകൾക്കായി തുറന്ന ശബരിമല നട ഇന്നലെ അടച്ചത്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം സന്നിധാനത്തെത്തിയ അയ്യപ്പഭക്തരെ വലച്ചു. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇരട്ടിയിലധികം ഭക്തരാണ് ഇത്തവണ ശബരിമല ദർശനത്തിനെത്തിയത്.
പടിപൂജക്ക് ശേഷം രാത്രി 10 മണിക്ക് ഹരിവരാസനം പാടിയാണ് ചിത്തിര ആട്ടവിശേഷ പൂജകൾക്കായി തുറന്ന ശബരിമല നട അടച്ചത്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇരട്ടിയിലധികമാളുകൾ ഇത്തവണ സന്നിധാനത്തേക്കെത്തി. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് സാന്നിധാനത്തെത്തിയ ഭക്തരെ ബുദ്ധിമുട്ടിലാക്കിയത്. പ്രളയം തീർത്ത പ്രതിസന്ധികളിൽ ഒന്നിൽ നിന്നുപോലും കര കയറാനാകാതെയാണ് മണ്ഡലകാലത്തിനായി ശബരിമല ഒരുങ്ങുന്നത്.
യുവതീപ്രവേശനത്തിന്റെ പശ്ചാത്തലത്തിൽ തുലാമാസ പൂജകൾക്ക് നട തുറന്നപ്പോഴുണ്ടായ അക്രമസംഭവങ്ങൾ ഇത്തവണയും ഉണ്ടായി. മണ്ഡലകാലത്തിന് മുമ്പ് ഈ പ്രശ്‌നത്തിന് പരിഹാരം കാണാനായില്ലെങ്കിൽ മണ്ഡലകാലത്തും സ്ഥിതി സങ്കീർണ്ണമാകും.
Adjust Story Font
16