Quantcast

ശബരിമല യുവതീ പ്രവേശനം: പുനപരിശോധനാ ഹരജി വിധി പറയുന്നത് വരെ തല്‍സ്ഥിതി തുടരണമെന്ന ഹരജി തള്ളി

സുപ്രീംകോടതി വിധിക്കെതിരെയുള്ള ഹർജി പരിഗണിക്കാൻ അധികാരമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഒരേ ആൾ രണ്ടിടത്ത് ഹർജി നൽകിയതിനെ ഹൈകോടതി വിമർശിച്ചു.

MediaOne Logo

Web Desk

  • Published:

    7 Nov 2018 11:00 AM GMT

ശബരിമല യുവതീ പ്രവേശനം: പുനപരിശോധനാ ഹരജി വിധി പറയുന്നത് വരെ തല്‍സ്ഥിതി തുടരണമെന്ന ഹരജി തള്ളി
X

പുന:പരിശോധനാ ഹരജിയിൽ വിധി വരും വരെ ശബരിമലയില്‍ സ്ത്രീ പ്രവേശനം തടയണമെന്നാവശ്യപ്പെടുന്ന ഹരജി ഹൈക്കോടതി തള്ളി. സുപ്രീംകോടതി വിധിക്കെതിരെയുള്ള ഹരജി പരിഗണിക്കാൻ അധികാരമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

സുപ്രീംകോടതിയിലും സമാന ഹരജി സമർപ്പിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയാണ് സ്ത്രീ പ്രവേശം തടയണമെന്ന ഹരജി ഹൈക്കോടതി തള്ളിയത്. ഒരേ ഹരജിക്കാര്‍ സമാന ആവശ്യം ഉന്നയിച്ച് സുപ്രിം കോടതിയിലും ഹരജി നൽകിയതിനെ ഹൈകോടതി വിമർശിച്ചു.

എട്ടുപേർ ചേർന്ന് സമർപ്പിച്ച ഹരജിയിൽ ഒരാൾ മാത്രമേ ഒപ്പിട്ടിട്ടുള്ളൂ എന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഹിന്ദു റിലിജസ് ആക്ട് 31 ആം വകുപ്പിന്റെ ലംഘനമാണിതെന്നും ഹരജിയിൽ പറയുന്നു. സ്ത്രീകളുടെ വ്രത കാലം 21 ആയി ചുരുക്കാൻ തന്ത്രിയ്ക്ക് നിർദ്ദേശം നൽകണമെന്നാവശ്യവും സമർപ്പിച്ച ഹർജിയിലുണ്ട്.

ശബരിമലയില്‍ ഇന്നലെ നടന്ന അക്രമ സംഭവങ്ങളില്‍ 150 പേര്‍ക്കെതിരെ കേസ്. പുനപരിശോധനാ ഹരജികളില്‍ വിധിവരും വരെ ശബരിമല വിധി സ്റ്റേചെയ്യണം എന്ന ഹരജി ഹൈക്കോടതി തള്ളി ഹരജിക്കാര്‍ക്ക് നിശിത വിമര്‍ശനം. നടയടക്കല്‍ വിവാദത്തില്‍ ദേവസ്വംബോര്‍ഡ് തന്ത്രിയോട് രേഖാമൂലം വിശദീകരണം തേടി,താന്‍ ആചാരം ലംഘിച്ചിട്ടില്ലെന്ന് ശങ്കരദാസ്. ശബരിമലയില്‍ സുരക്ഷ വര്‍ധിപ്പിച്ചത് കേന്ദ്ര ഇന്‍റലിജന്‍സിന്‍റെ മുന്നറിയിപ്പ് പരിഗണിച്ചെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍.

TAGS :

Next Story