വയനാട് വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തതിന് പിന്നില്‍ സോഷ്യല്‍ മീഡിയ പേജുകളുടെ സ്വാധീനമാണെന്ന് പൊലീസ്
കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ സുഹൃത്തുക്കളായ രണ്ട് വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
വയനാട് ജില്ലയിലെ കമ്പളക്കാട് മേഖലയില്‍ രണ്ട് വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തതിന് പിന്നില്‍ സോഷ്യല്‍ മീഡിയ പേജുകളുടെ സ്വാധീനമാണെന്ന് പൊലീസ് നിഗമനം. കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ സുഹൃത്തുക്കളായ രണ്ട് വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
വയനാട് ജില്ലയിലെ കമ്പളക്കാട് മേഖലയില്‍ സഹപാഠികളായ രണ്ട് വിദ്യാര്‍ഥികള്‍ ദുരൂഹ സാഹചര്യത്തില്‍ അത്മഹത്യ ചെയ്തതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. വിദ്യാര്‍ഥികളെ ആത്മഹത്യയിലേക്ക് നയിച്ചതിന് പിന്നില്‍ ഇന്‍സ്റ്റഗ്രാമിലെ സൈക്കോ ചെക്കന്‍ എന്ന ഗ്രൂപ്പിന്റെ സ്വാധീനമാണെന്നാണ് സംശയമുയര്‍ന്നിരിക്കുന്നത്. നിലവില്‍ ഈ ഗ്രൂപ്പ് ഇന്‍സ്റ്റഗ്രാമില്‍ നിന്ന് അപ്രത്യക്ഷമായിട്ടുണ്ട്. വിഷാദത്തിലേക്കും ആത്മഹത്യയിലേക്കും നയിക്കുന്ന തരത്തലുള്ള പോസ്റ്റുകളാണ് ഈ ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യപ്പെട്ടിരുന്നത്.
12 നും 18 നും ഇടയില്‍ പ്രായമുള്ളവരാണ് ഈ ഗ്രൂപ്പിലെ മിക്ക അംഗങ്ങളും. സമാന സാഹചര്യത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചതിനെ തുടര്‍ന്ന് ഇവരുടെ മറ്റ് സുഹൃത്തുക്കളുടെ രക്ഷിതാക്കളും കടുത്ത ആശങ്കയിലാണ്. കഴിഞ്ഞ ദിവസം മരിച്ച വിദ്യാര്‍ഥികളുടെ സുഹൃത്തുക്കള്‍ക്ക് പ്രത്യേക കൌണ്‍സിലിംഗ് നല്‍കിയിരുന്നു. കൂടുതല്‍ വിദ്യാര്‍ഥികള്‍ ഗ്രൂപ്പിന്റെ സ്വാധീനത്തില്‍ കുടുങ്ങിയിട്ടുള്ളതായും സംശയമുയര്‍ന്നിട്ടുണ്ട്. കല്‍പറ്റ ഡി.വൈ.എസ്.പി പ്രിന്‍സ് എബ്രഹാമിനാണ് കേസിന്റെ അന്വേഷണ ചുമതല.
Adjust Story Font
16