Quantcast

നെയ്യാറ്റിന്‍കര കൊലക്കേസ് : എസ്.പി. ആന്‍റണിക്ക് അന്വേഷണ ചുമതല

എസ്.പി. ആന്‍റണിക്കാണ് അന്വേഷണ ചുമതല. അന്വേഷണം അട്ടിമറിക്കാനാണ് കേസ് ക്രൈംബ്ര‍ാഞ്ചിന് കൈമാറിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

MediaOne Logo

Web Desk

  • Published:

    8 Nov 2018 7:56 AM GMT

നെയ്യാറ്റിന്‍കര കൊലക്കേസ് : എസ്.പി. ആന്‍റണിക്ക് അന്വേഷണ ചുമതല
X

നെയ്യാറ്റിന്‍കര കൊലക്കേസ് അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തെ നിയോഗിച്ചു. എസ്.പി. ആന്‍റണിക്കാണ് അന്വേഷണ ചുമതല. അന്വേഷണം അട്ടിമറിക്കാനാണ് കേസ് ക്രൈംബ്ര‍ാഞ്ചിന് കൈമാറിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

ये भी पà¥�ें- നെയ്യാറ്റിന്‍കര കൊലപാതകം;വാഹനമിടിച്ചു കിടന്ന സനലിനെ ആശുപത്രിയിലെത്തിച്ചത് അര മണിക്കൂറിന് ശേഷം

ഡി.വൈ.എസ്.പി പ്രതിയായ കേസ് ലോക്കല്‍ പൊലീസ് അന്വേഷിക്കുന്നതിനെതിരെ വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്ന് ഇന്നലെ ഡി.ജി.പി കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. ക്രൈം ബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റിലെ എസ്.പി സന്തോഷ് കുമാറിന്‍റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തിന് ക്രൈംബ്രാഞ്ച് മേധാവി രൂപം നല്‍കി. ഇവര്‍ ഇന്ന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ഏറ്റെടുക്കും. അതേ സമയം കേസിലെ പ്രതിയായ ഡി.വൈ.എസ്.പി ഹരികുമാറിനെ കണ്ടെത്താന്‍ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. പ്രതി കീഴടങ്ങുമെന്ന സൂചനയാണ് പൊലീസ് നല്‍കുന്നത്.

പ്രതി ആരെന്ന് വ്യക്തമായിരിക്കെ അറസ്റ്റ് ചെയ്യാതെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത് കേസ് അട്ടിമറിക്കാനെന്ന ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. അറസ്റ്റ് വൈകിപ്പിക്കാനും ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്താനുമാണ് ശ്രമം. ഇതിന് പിന്നില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സി.പി.എം നേതാക്കളുമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. നാട്ടുകാരും ആക്ഷന്‍ കമ്മറ്റി രൂപീകരിച്ച് രംഗത്തുവന്നിട്ടുണ്ട്. ആക്ഷന്‍ കമ്മറ്റി നാളെ നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പി ഓഫീലേക്ക് മാര്‍ച്ച് നടത്തും.

ये भी पà¥�ें- നെയ്യാറ്റിന്‍കര കൊലപാതകം; ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തെ ഇന്നറിയാം

TAGS :

Next Story