Quantcast

പാലക്കാട് നഗരസഭ അവിശ്വാസം: കോൺഗ്രസ് മുൻ അംഗം ബി.ജെ.പിയിൽ

പാലക്കാട് നഗരസഭയിൽ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ശരവണന്റെ രാജിയെത്തുടർന്ന് പരാജയപ്പെട്ടിരുന്നു.

MediaOne Logo

Web Desk

  • Published:

    8 Nov 2018 5:15 AM GMT

പാലക്കാട് നഗരസഭ അവിശ്വാസം: കോൺഗ്രസ് മുൻ അംഗം ബി.ജെ.പിയിൽ
X

പാലക്കാട് നഗരസഭയിൽ നിന്ന് രാജിവെച്ച കോൺഗ്രസ് കൗൺസിലർ ശരവണൻ ബി.ജെ.പിയിൽ ചേർന്നു. ബി.ജെ.പി പാലക്കാട് ജില്ലാ ആസ്ഥാനത്ത് ശരവണൻ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. പാലക്കാട് നഗരസഭയിൽ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ശരവണന്റെ രാജിയെത്തുടർന്ന് പരാജയപ്പെട്ടിരുന്നു.

ബി.ജെ.പിക്കെതിരായ അവിശ്വാസ പ്രമേയം വോട്ടിനിടുന്നതിന്റെ തലേന്ന് രാജി നൽകി കുടുംബസമേതം വീട്ടിൽ നിന്ന് മാറിനിന്ന ശരവണൻ ജില്ലാ പൊലീസ് മേധാവിക്കു മുമ്പിൽ ഹാജരായ ശേഷമാണ് ബി.ജെ.പി ആസ്ഥാനത്തെത്തി വാർത്താ സമ്മേളനം നടത്തിയത്. ക്ഷേത്ര ദർശനത്തിനായി പോയ തന്നെ കാണാനില്ലെന്ന് പരാതി നൽകിയ ഡി.സി.സി അദ്ധ്യക്ഷനെതിരെ കേസെടുക്കണമെന്ന് ശരവണൻ ആവശ്യപ്പെട്ടു. തനിക്ക് പണം ലഭിച്ചുവെന്ന ആരോപണം തെറ്റാണ്. സി.പി.എമ്മിനൊപ്പം നിൽക്കാനുള്ള കോൺഗ്രസിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് രാജി. ‌‌

സംരക്ഷണം ആവശ്യപ്പെട്ട് സമീപിച്ച തനിക്ക് അത് നൽകാമെന്ന് ബി.ജെ.പി നേതൃത്വം അറിയിച്ചതിനാൽ ബി.ജെ.പിയിൽ ചേരുകയാണ്. രാജി സംബന്ധിച്ചുള്ള കൂടുതൽ സംശയങ്ങൾക്ക് രണ്ടു ദിവസത്തിനു ശേഷം ശരവണൻ വിശദീകരണം നൽകുമെന്ന് കൂടെയുണ്ടായിരുന്ന ബിജെപി ജില്ലാ അദ്ധ്യക്ഷൻ അഡ്വ കൃഷ്ണദാസ് അറിയിച്ചു.

TAGS :

Next Story