രണ്ട് യാത്രകളും എവിടെ ഒന്നിക്കുമെന്ന് മാത്രമേ അറിയാനുള്ളൂവെന്ന് പിണറായി
ശബരിമലയിലെ യുവതീ പ്രവേശത്തില്‍ രാഹുല്‍ ഗാന്ധിയുടെ നിലപാട് തള്ളിയ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം അമിത് ഷാ ആണ് തങ്ങളുടെ നേതാവെന്ന് പറഞ്ഞു വെക്കുകയാണ് ചെയ്യുന്നതെന്ന് മുഖ്യമന്ത്രി തൃശൂരില്‍ പറഞ്ഞു.
ശബരിമല വിഷയത്തില്‍ രണ്ട് യാത്രകള്‍ നടത്തുന്നവര്‍ എവിടെ വെച്ച് ഒന്നിക്കുമെന്ന് മാത്രമേ അറിയേണ്ടതുള്ളൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയിലെ യുവതീ പ്രവേശത്തില്‍ രാഹുല്‍ ഗാന്ധിയുടെ നിലപാട് തള്ളിയ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം അമിത് ഷാ ആണ് തങ്ങളുടെ നേതാവെന്ന് പറഞ്ഞു വെക്കുകയാണ് ചെയ്യുന്നതെന്ന് മുഖ്യമന്ത്രി തൃശൂരില്‍ പറഞ്ഞു. ഇടത് മുന്നണി സംഘടിപ്പിച്ച നയവിശദീകരണ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ബി.ജെ.പിയുടെ അജണ്ട നടപ്പായി കഴിയുമ്പോള്‍ ബി.ജെ.പിയും സര്‍ക്കാരിനെ അനുകൂലിക്കുന്ന പാര്‍ട്ടികളും മാത്രമേ ബാക്കിയാവൂ എന്നാണു പി.എസ്.ശ്രീധരന്‍ പിള്ള പറഞ്ഞത്. കോണ്‍ഗ്രസ് എന്ന പാര്‍ട്ടി ഇല്ലാതാവും എന്നാണ് അദ്ദേഹം പറഞ്ഞുവച്ചത്. കോണ്‍ഗ്രസിന് അല്‍പമെങ്കിലും ആര്‍ജവമുണ്ടെങ്കില്‍ ഇതേക്കുറിച്ച് എന്തെങ്കിലും മറുപടി പറയുമായിരുന്നില്ലേയെന്ന് മുഖ്യമന്ത്രി ചോദിച്ചു.
മുന്നണിക്കൊപ്പമുള്ളവര്‍ മാത്രമല്ല, അല്ലാത്തവരും യോഗത്തിനെത്തുന്നുണ്ട്. വിശ്വാസികളില്‍നിന്ന് ഇടതുമുന്നണിയെ വേര്‍തിരിക്കുക എന്നത് അത്ര എളുപ്പത്തില്‍ നടക്കുന്ന കാര്യമല്ല. മുന്നണി എല്ലാ വിഭാഗത്തിന്റേതുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
എൽ ഡി എഫ് ബഹുജനറാലി തൃശ്ശൂരിൽ : മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നു....
Posted by CPIM Kerala on Thursday, November 8, 2018
Adjust Story Font
16